മഹാത്മഗാന്ധി സർവ്വകലാശാല അറിയിപ്പുകൾ; മാറ്റി വെച്ച എൽ.എൽ.എം. പരീക്ഷ ജനുവരി 10-ന്കോട്ടയം:സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ഡിസംബർ 14-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷ ജനുവരി 10ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും. രണ്ടാം സെമസ്റ്റർ എൽ.എൽ.എം. ക്ലാസുകൾ ജനുവരി 14ന് ആരംഭിക്കും.പ്രാക്ടിക്കൽ


2018 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ്/ ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി/ ഫുഡ് സയൻസ് ആന്റ് ക്വാളിറ്റി കൺട്രോൾ (സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി ഏഴു മുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
(പി.ആർ.ഒ./39/12/2019)

2018 ഒക്‌ടോബർ/നവംബർ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ. മ്യൂസിക് - വോക്കൽ, വീണ, മൃദംഗം (സി.ബി.സി.എസ്.എസ്. - റഗുലർ/റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് - വീണ, മൃദംഗം (സി.ബി.സി.എസ്., ന്യൂ സ്‌കീം 2017 അഡ്മിഷൻ റഗുലർ/2013-2016 അഡ്മിഷൻ സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ് - കോർ/കോംപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ ജനുവരി 10 മുതൽ 19 വരെ ആർ.എൽ.വി. കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
(പി.ആർ.ഒ./39/13/2019)

പരീക്ഷഫലം

2018 ജൂലൈയിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
(പി.ആർ.ഒ./39/14/2019)

2018 ഒക്‌ടോബറിൽ നടന്ന ഒന്നാം വർഷ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 17 വരെ അപേക്ഷിക്കാം.
(പി.ആർ.ഒ./39/15/2019)

പി.എച്ച്.ഡി. നൽകി

എജ്യൂക്കേഷനിൽ സേതു എസ്. നാഥ്, വി.ടി. മണികണ്ഠവിജയൻ, റിൻജു പി. കോശി, ആർ. രഞ്ജിഷ, കെ.ടി. രഞ്ജീഷ്, സി.എ. ഗീത, സ്റ്റാറ്റിസ്റ്റിക്‌സിൽ സിമി സെബാസ്റ്റ്യൻ, കെമിസ്ട്രിയിൽ ബി. ദീപ, എലിസബത്ത് ഫ്രാൻസിസ്, രമ്യ വിജയൻ, കമ്പ്യൂട്ടർ സയൻസിൽ ഗീവർ സി. സഖറിയാസ്, ഹിമ സുരേഷ്, മാത്തമാറ്റിക്‌സിൽ ജി.എസ്. ബിജു, എ. ശബരിനാഥ്, എസ്.എ. നൈസൽ, പി. അനിത, മാനേജ്‌മെന്റിൽ ബ്രിജേഷ് ജോർജ് ജോൺ, ബയോസയൻസസിൽ ആശ ഗംഗാധരൻ, എൻവയോൺമെന്റൽ സയൻസസിൽ എം.പി. കൃഷ്ണ, മൈക്രോബയോളജിയിൽ കെ. ദിവ്യ, ഫിസിക്‌സിൽ റ്റി.എ. സഫീറ, ബിഹേവിയറൽ സയൻസിൽ ഷിബു പുത്തൻപറമ്പിൽ എന്നിവർക്ക് പി.എച്ച്.ഡി. നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
(പി.ആർ.ഒ./39/16/2019)

പി.എസ്.സി. പരീക്ഷ പരിശീലനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, വി.ഇ.ഒ. മത്സര പരീക്ഷകൾക്കുള്ള പരിശീലനം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. വിശദവിവരത്തിന് ഫോൺ:0481 - 2731025.
(പി.ആർ.ഒ./39/17/2019)
Previous Post Next Post