എല്‍.ഡി.സി, ബ്രാഞ്ച് മാനേജര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പടെ സഹകരണസംഘങ്ങളില്‍ 291 ഒഴിവ്


തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും 291 ഒഴിവിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്, സെക്രട്ടറി, ബ്രാഞ്ച് മാനേജര്‍/അക്കൗണ്ടന്റ്, സീനിയര്‍ ക്ലാര്‍ക്ക്, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. നോട്ടിഫിക്കേഷൻ നമ്പർ: CSEB/4/2018അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും  www.csebkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി- ജനുവരി 30. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്
Previous Post Next Post