ഡിപ്ലോമക്കാര്‍ക്ക് സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ അവസരം; ശമ്പളം 31,852



പൊതുമേഖലാക്കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: SECL/BSP:/MP/HQ/SRD/2019/3343.



ടെക്നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് 'സി'യില്‍പ്പെടുന്ന മൈനിങ് സിര്‍ദാര്‍, ഡെപ്യൂട്ടി സര്‍വേയര്‍ തസ്തികകളിലേക്കാണ് നിയമനം. ആകെ 76 ഒഴിവുകളുണ്ട്.

എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്റ് ആയതിനാല്‍ ആ വിഭാഗത്തില്‍ പെട്ടവര്‍ക്കേ അപേക്ഷിക്കാനാകൂ. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും

1. മൈനിങ് സിര്‍ദാര്‍- 62 (ഒ.ബി.സി. 12, എസ്.സി. 18, എസ്.ടി. 32).

യോഗ്യത:ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈനിങ് സേഫ്റ്റിയുടെ മൈനിങ് സിദാര്‍ഷിപ്പ് കോമ്പിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമാനുസൃതമായ ഗ്യാസ് ടെസ്റ്റിങ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ മൈനിങ് എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ഓവര്‍മാന്‍, ഗ്യാസ് ടെസ്റ്റിങ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റുകള്‍.

2.ഡെപ്യൂട്ടി സര്‍വേയര്‍-14 (എസ്.സി. 2, എസ്.ടി. 12)

യോഗ്യത:മെട്രിക്കുലേഷന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈനിങ് സേഫ്റ്റിയുടെ സര്‍വേ സര്‍ട്ടിഫിക്കറ്റ്.

ശമ്പളം(രണ്ട് തസ്തികകള്‍ക്കും): 31852 രൂപ.

പ്രായം(രണ്ട് തസ്തികകള്‍ക്കും): 18-33 വയസ്. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായ ഇളവുണ്ട്. 28.02.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷിക്കേണ്ട വിധം: www.secl.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ അയക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൈയ്യൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28
أحدث أقدم