പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 325 മാനേജര്‍/ ഓഫീസര്‍ ഒഴിവുകള്‍പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികകളിലായി 325 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)-51, മാനേജര്‍ (ക്രെഡിറ്റ്)-26, സീനിയര്‍ മാനേജര്‍ (ലോ)-55, മാനേജര്‍ (ലോ)-55, മാനേജര്‍ (എച്ച്.ആര്‍. ഡി.)18, ഓഫീസര്‍ (ഐ.ടി.)120 എന്നിങ്ങനെയാണ് ഒഴിവുകള്‍.1. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)

ശമ്പളം:42,020-51,490 രൂപ
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. അല്ലെങ്കില്‍ ഫിനാന്‍സ് സ്പെഷ്യലൈസേഷനോടെ പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യ പി.ജി. ബിരുദം/ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-37.

2. മാനേജര്‍ (ക്രെഡിറ്റ്) 

ശമ്പളം: 31,705-45,950 രൂപ
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. അല്ലെങ്കില്‍ ഫിനാന്‍സ് സ്പെഷ്യലൈസേഷനോടെ പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യ പി.ജി. ബിരുദം/ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-35.

3. സീനിയര്‍ മാനേജര്‍ (ലോ)
ശമ്പളം: 42,020-51,490 രൂപ
യോഗ്യത: നിയമത്തില്‍ ബിരുദം അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം, അഡ്വക്കേറ്റായി ഏഴുവര്‍ഷത്തെ പ്രാക്ടീസ് അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്ക്/ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനത്തില്‍ ലോ ഓഫീസറായി പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 28-35

4. മാനേജര്‍ (ലോ)

ശമ്പളം: 31,705-45,950 രൂപ
യോഗ്യത: നിയമത്തില്‍ ബിരുദം അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം, അഡ്വക്കേറ്റായി മൂന്നുവര്‍ഷത്തെ പ്രാക്ടീസ് അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്ക്/ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനത്തില്‍ ലോ ഓഫീസറായി പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-32

5. മാനേജര്‍ (എച്ച്.ആര്‍.ഡി.) 

ശമ്പളം: 31,705-45,950 രൂപ
യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍./ എച്ച്.ആര്‍.ഡി./ എച്ച്.ആര്‍.ഡി.എം./ ലേബര്‍ ലോയില്‍ രണ്ടുവര്‍ഷത്തെ ഫുള്‍ ടൈം പി.ജി. ബിരുദം/ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയില്‍ 2000-ത്തില്‍ കുറയാതെ ജീവനക്കാരുള്ള സ്ഥാപനത്തില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം:2019 ജനുവരി 1-ന് 25-35

6. ഓഫീസര്‍ (ഐ.ടി.)

ശമ്പളം: 23,700-42,020 രൂപ
യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ഇ./ ബി.ടെക്./ എം.സി.എ., സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്, ഡേറ്റാബേസ് ഹാന്‍ഡ്ലിങ് ല്ക്ക മെയിന്റെയിനിങ്/ നെറ്റ് വര്‍ക്കിങ്/ സൈബര്‍ സെക്യൂരിറ്റി/ ഡേറ്റാ അനലിറ്റിക്സില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പൊതുനിബന്ധന: എം.ബി.എ./ പി.ജി.ഡി.എം. കോഴ്സുകള്‍ രണ്ടുവര്‍ഷ ദൈര്‍ഘ്യമുള്ളവയും മുഴുവന്‍സമയ പഠനത്തിലൂടെ നേടിയതുമാവണം. കറസ്പോണ്ടന്‍സ്/ പാര്‍ട്ട് ടൈം/ ഡിസ്റ്റന്‍സ് കോഴ്സുകള്‍ പരിഗണിക്കില്ല. പ്രധാന സ്പെഷ്യലൈസേഷന്‍ ബന്ധപ്പെട്ട തസ്തികയുടെ യോഗ്യതയ്ക്ക് ചേര്‍ന്നതാവണം. ജനറല്‍ എം.ബി.എ., രണ്ട് സ്പെഷ്യലൈസേഷനുള്ള എം.എം.എസ്./ എം.ബി.എ.പോലുള്ളവ പരിഗണിക്കില്ല.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ ടെസ്റ്റില്‍ റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, പ്രൊഫഷണല്‍ അറിവ് (ബന്ധപ്പെട്ട തസ്തികയില്‍) എന്നിവയില്‍നിന്നായി 50 മാര്‍ക്ക് വീതമുള്ള ചോദ്യങ്ങളുണ്ടാവും. മൊത്തം 200 മാര്‍ക്കിനുള്ള 200 ചോദ്യങ്ങള്‍.  രണ്ടുമണിക്കൂറാണ് ദൈര്‍ഘ്യം. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യപേപ്പര്‍ ലഭിക്കും. നെഗറ്റീവ് മാര്‍ക്കുണ്ട്. മാര്‍ച്ച് 17-നാണ് ഓണ്‍ലൈന്‍ പരീക്ഷ.

അപേക്ഷാ ഫീസ്: 400 രൂപ. എസ്.സി., എസ്.ടി./ ഭിന്നശേഷിക്കാര്‍ക്ക് 50 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: www.pnbindia.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.  ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Previous Post Next Post