വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ 571 ഒഴിവുകള്‍;നിയമനം കേരളത്തിലും


കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള പൊതുമേഖല മിനിരത്ന കമ്പനിയായ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 571 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 238 ഒഴിവും ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 155 ഒഴിവുമുണ്ട്. കേരളത്തിലും നിയമനം ലഭിക്കും. പരസ്യ നമ്പര്‍: CWC/1-Manpower/DR/Rectt/2019/01

യോഗ്യത
.


1. മാനേജ്മെന്റ് ട്രെയിനി(ജനറല്‍):പേഴ്സണല്‍ മാനേജ്മെന്റ്/ ഹ്യൂമന്‍ റിസോഴ്സ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ മാര്‍ക്കറ്റിങ് മാനേജ്മെന്റ്/ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദം.

2. മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍):ഫസ്റ്റ് ക്ലാസോടെ അഗ്രിക്കള്‍ച്ചര്‍ (എന്റമോളജി/ മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ സുവോളജി (എന്റമോളജി)യില്‍ ബിരുദാനന്തര ബിരുദം. വേര്‍ഹൗസിങ് ആന്‍ഡ് കോള്‍ഡ് ചെയിന്‍ മാനേജ്മെന്റിലോ ക്വാളിറ്റി മാനേജ്മെന്റിലോ പി.ജി.ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍): സിവില്‍ എന്‍ജിനീയറിങ് ബിരുദം.

4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍):ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം.

5. അക്കൗണ്ടന്റ്: ബി.കോം./ബി.എ. കൊമേഴ്സ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്റ്സ്/ എസ്.എ.എസ്. അക്കൗണ്ടന്റ്സ് (ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്), ഇന്‍ഡസ്ട്രിയല്‍/കമേഴ്സ്യല്‍/ ഡിപ്പാര്‍ട്ട്മെന്റല്‍ അക്കൗണ്ട്സ് ഓഡിറ്റിങ്ങിലും മെയിന്റെനിങ്ങിലും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

6. സൂപ്രണ്ട് (ജനറല്‍):ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം.

7. ജൂനിയര്‍ സൂപ്രണ്ട്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

8. ഹിന്ദി ട്രാന്‍സ്ലേറ്റര്‍:ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തര ബിരുദം(ഹിന്ദി ബിരുദാനന്തര ബിരുദക്കാര്‍ ഇംഗ്ലീഷും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദക്കാര്‍ ഹിന്ദിയും ബിരുദതലത്തില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കില്‍ ഹിന്ദി മാധ്യമത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം(ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രധാന വിഷയമായൊ ഒന്ന് മീഡിയമായും മറ്റൊന്ന് പ്രധാന വിഷയമായുമൊ ആയി പഠിച്ച് നേടിയ ബിരുദവും ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവര്‍ത്തനത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.

9.ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്: അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയങ്ങളോടെയുള്ള ബിരുദം.
വയസ്സിളവ്: എസ്.സി., എസ്.ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷയുണ്ടാവും. വിശദമായ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍:തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 1000 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 300 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷ: www.cewacor.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷയും അപേക്ഷാഫീസും നല്‍കണം. ഒരു തസ്തികയ്ക്ക് ഒന്നിലേറെ അപേക്ഷ നല്‍കരുത്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 16
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും
أحدث أقدم