ECHS പോളിക്ലിനിക്കുകളില്‍ 18 തസ്തികകള്‍ 106 ഒഴിവുകള്‍; മികച്ച ശമ്പളം



എക്‌സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം പ്രകാരമുള്ള പോളിക്ലിനിക്കുകളില്‍ 106 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഹെഡ്ക്വാട്ടറിന് കീഴില്‍ കൊല്ലം, പത്തനംതിട്ട, കിളിമാനൂര്‍, കൊട്ടാരക്കര, ചങ്ങനാശ്ശേരി, റാന്നി, മാവേലിക്കര, തിരുവനന്തപുരം, നാഗര്‍കോവില്‍, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് അവസരം. 11/12 മാസത്തേക്കുള്ള കരാര്‍ നിയമനമാണ്. ഏതാനും തസ്തികകള്‍ വിമുക്തഭടര്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.
നോട്ടിഫിക്കേഷൻ:ECHS Trivandrum



യോഗ്യതയും ശമ്പളവും

1. ഓഫീസര്‍ ഇന്‍ ചാര്‍ജ്
ശമ്പളം: 75,000 രൂപ
യോഗ്യത: ബിരുദം, സായുധസേനയില്‍നിന്ന് വിരമിച്ച ഓഫീസര്‍മാരായിരിക്കണം. ആരോഗ്യപരിപാലന സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

2. മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ്
ശമ്പളം: 87,500 രൂപ
യോഗ്യത: എം.ഡി./എം.എസ്., മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

3. മെഡിക്കല്‍ ഓഫീസര്‍
ശമ്പളം: 75,000 രൂപ
യോഗ്യത: എം.ബി.ബി.എസ്., ഇന്റേണ്‍ഷിപ്പിനുശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

4. ഡെന്റല്‍ ഓഫീസര്‍
ശമ്പളം: 75,000 രൂപ
യോഗ്യത: ബി.ഡി.എസ്., ഇന്റേണ്‍ഷിപ്പിനുശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

5. ഡെന്റല്‍ ഹൈജീനിസ്റ്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: പ്ലസ്ടു സയന്‍സ്/തത്തുല്യം, ഡെന്റല്‍ ഹൈജീനിസ്റ്റ്/ഡെന്റല്‍ മെക്കാനിക്ക് കോഴ്സില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ. സായുധസേനയില്‍ ക്ലാസ് 1 DH/DORA കോഴ്സ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

6. റേഡിയോഗ്രാഫര്‍
ശമ്പളം: 28,100 രൂപ
യോഗ്യത: റേഡിയോഗ്രാഫര്‍ ഡിപ്ലോമ/ക്ലാസ് ക (സായുധ സേനകളില്‍നിന്ന്), അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

7. ഫിസിയോതെറാപ്പിസ്റ്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: ഫിസിയോതെറാപ്പി ഡിപ്ലോമ/ ക്ലാസ് ക (സായുധസേനകളില്‍നിന്ന്), അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

8. ഫാര്‍മസിസ്റ്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: ബി.ഫാം. അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി), ഫാര്‍മസിയില്‍ ഡിപ്ലോമ, ഫാര്‍മസിസ്റ്റ് രജിസ്ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

9. നഴ്സിങ് അസിസ്റ്റന്റ് (വിമുക്തഭടര്‍ മാത്രം)
ശമ്പളം: 28,100 രൂപ
യോഗ്യത: സായുധസേനകളില്‍നിന്ന് ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ്.

10. ലബോറട്ടറി അസിസ്റ്റന്റ്
ശമ്പളം: 28,100 രൂപ
യോഗ്യത: ഡി.എം.എല്‍.ടി./
സായുധസേനയില്‍നിന്ന് ക്ലാസ് 1 ലാബ് ടെക് കോഴ്സ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

11. ലബോറട്ടറി ടെക്നീഷ്യന്‍
ശമ്പളം: 28,100 രൂപ
യോഗ്യത: ബി.എസ്സി. (മെഡിക്കല്‍ ലാബ് ടെക്നോളജി) അല്ലെങ്കില്‍ എസ്.എസ്.എല്‍.
സി./പ്ലസ്ടുവും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും. ലാബ് അസിസ്റ്റന്റായി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

12. ഡ്രൈവര്‍
ശമ്പളം: 19700 രൂപ
യോഗ്യത: എട്ടാം ക്ലാസ്/ സായുധസേനയില്‍നിന്ന് ക്ലാസ് 1 ഡ്രൈവര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

13. പ്യൂണ്‍ (വിമുക്തഭടര്‍മാത്രം)
ശമ്പളം: 16,800 രൂപ
യോഗ്യത: സായുധസേനയില്‍ ജി.ഡി. ട്രേഡ്, അഞ്ചുവര്‍ഷത്തെ സര്‍വീസ്.

14. സഫായിവാല
ശമ്പളം: 16,800 രൂപ
യോഗ്യത: സാക്ഷരനായിരിക്കണം. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

15. ചൗക്കിദാര്‍ (വിമുക്തഭടര്‍മാത്രം)
ഒഴിവ്: 16,800 രൂപ
യോഗ്യത: സായുധസേനയില്‍ ജി.ഡി. ട്രേഡ്

16. ഐ.ടി. നെറ്റ്വര്‍ക്ക് ടെക്നീഷ്യന്‍
ശമ്പളം: 28,100 രൂപ
യോഗ്യത: ഐ.ടി. നെറ്റ്വര്‍ക്കിങ്, കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

17. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (വിമുക്തഭടര്‍ മാത്രം)
ശമ്പളം: 19,700 രൂപ
യോഗ്യത: ബിരുദം അല്ലെങ്കില്‍ സായുധസേനയില്‍നിന്ന് ക്ലറിക്കല്‍ ട്രേഡില്‍ ക്ലാസ് 1, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

18. ക്ലാര്‍ക്ക് (വിമുക്തഭടര്‍ മാത്രം)
ശമ്പളം: 16,800 രൂപ
യോഗ്യത: ബിരുദം അല്ലെങ്കില്‍ സായുധസേനയില്‍നിന്ന് ക്ലറിക്കല്‍ ട്രേഡില്‍ ക്ലാസ് 1, അഞ്ചു
വര്‍ഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ:https://echs.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം മാതൃക ലഭിക്കും. ഇത് പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കണം. നിര്‍ദിഷ്ട സ്ഥാനത്ത് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയയ്ക്കണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: Station Headquarters, (ECHS), Pangod, Thirunala PO, Trivandrum - 06

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും
أحدث أقدم