എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ 1931 ഒഴിവുകൾ; ശമ്പളം: 25,500 രൂപ; ഒഴിവുകൾ കേരളത്തിലും
എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ വിവിധ റീജനുകളിൽ സ്റ്റെനോഗ്രഫർ, അപ്പർ ഡിവിഷൻ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1931 ഒഴിവുകളുണ്ട്. കേരളാ റീജനിൽ 64 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.വിജ്ഞാപനം

  • കേരള റീജിനലിലെ വിജ്ഞാപനം:kerala Region
  • മറ്റു വിജ്ഞാപനങ്ങൾക്കായി സന്ദർശിക്കൂ...:www.esic.nic.in/recruitments


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15.

കേരളാ റീജനിലെ തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ.

സ്റ്റെനോഗ്രഫർ (ഒഴിവ്-മൂന്ന്): ഹയർ സെക്കൻഡറി ജയം (12-ാം ക്ലാസ് ജയം/തത്തുല്യം), സ്റ്റെനോഗ്രഫി ഇംഗ്ലിഷ്/ഹിന്ദിയിൽ മിനിറ്റിൽ 80 വാക്കു വേഗം, കംപ്യൂട്ടർ പരിജ്ഞാനം.

അപ്പർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ്-61): ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർഥികൾ ഒന്നിലധികം അപേക്ഷ അയയ്ക്കേണ്ടതില്ല.

പ്രായം (15.04.2019 ന്): 18-27 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: ഏഴാം ശമ്പള കമ്മിഷൻ പ്രകാരം 25,500 രൂപ (പുതുക്കിയത്). ആറാം ശമ്പള കമ്മിഷൻ പ്രകാരം 5200-20200 രൂപ, ഗ്രേഡ് പേ 2400 രൂപ.

അപേക്ഷാഫീസ്: 500 രൂപ.

  • എസ്‌സി, എസ്ടി, ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് 250 രൂപ (ആദ്യഘട്ട എഴുത്തുപരീക്ഷയ്ക്ക് ശേഷം 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും). ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവ മുഖേന ഒാൺലൈനായി ഫീസ് അടയ്ക്കണം.


തിരഞ്ഞെടുപ്പ്: സ്റ്റെനോഗ്രഫർ തസ്തികയിൽ എഴുത്തു പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ്, സ്റ്റെനോഗ്രഫി ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ എഴുത്തു പരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്ക്: www.esic.nic.in
Previous Post Next Post