ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ 590 ഒഴിവ്, ശമ്പളം: 32,795 മുതൽ 62,315 രൂപ വരെ
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 590 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22.വിജ്‌ഞാപനം:Recruitment-of-Assistant-Administrative-Officer-20

ജനറലിസ്റ്റ്, ഐടി, ചാർട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വേറിയൽ, രാജ്ഭാഷ എന്നീ വിഭാഗങ്ങളിലാണ് അവസരം. ജനറലിസ്റ്റ് വിഭാഗത്തിൽ മാത്രം 350 ഒഴിവുകളുണ്ട്. ഐടി വിഭാഗത്തിൽ 150 ഒഴിവുകളും സിഎ വിഭാഗത്തിൽ 50 ഒഴിവുകളുമാണുള്ളത്.

ശമ്പളം: 32,795– 62,315 രൂപ.

യോഗ്യത:

എഎഒ (ജനറലിസ്റ്റ്): ഏതെങ്കിലും വിഷയത്തിൽ ബിരുദം.

എഎഒ (ഐടി): കംപ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംഎസ്‌സി (കംപ്യൂട്ടർ സയൻസ്).

എഎഒ (സിഎ): ബിരുദവും  ഐസിഎഐ ഫൈനൽ പരീക്ഷാ ജയവും. ആർട്ടിക്കിൾസ് പൂർത്തിയാക്കി ഐസിഎഐ അസോഷ്യേറ്റ് മെംബർ യോഗ്യത നേടിയവരാകണം.

എഎഒ (ആക്ച്വേറിയൽ): ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫാക്കൽറ്റി ഓഫ് ആക്ച്വറീസ്, യുകെ നടത്തുന്ന പരീക്ഷയിലെ സിടി 1, സിടി 5 ഉൾപ്പെടെ കുറഞ്ഞത് 6 പേപ്പറുകൾ ജയിച്ചവർക്ക് അപേക്ഷിക്കാം.

എഎഒ (രാജ്ഭാഷ): ഹിന്ദി/ഹിന്ദി ട്രാൻസ്‌ലേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചിരിക്കണം

അല്ലെങ്കിൽ

ഇംഗ്ലിഷിൽ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം

അല്ലെങ്കിൽ

സംസ്കൃതത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് മാസ്റ്റേഴ്സ് ബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളായി പഠിച്ചിരിക്കണം.

പ്രായം: 2019 മാർച്ച് ഒന്നിന് 21– 30 വയസ്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്ക് മൂന്നും വികലാംഗർക്ക് 10 വർഷവും ഇളവ് ലഭിക്കും. എൽഐസി ജീവനക്കാർക്കും ഇളവ് ലഭിക്കും. ഇളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക.

യോഗ്യത, പ്രായം എന്നിവ 2019 മാർച്ച്  ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി പരീക്ഷ മേയ്  4, 5 തീയതികളിൽ നടത്തും. കണ്ണൂർ,  ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് എന്നിവയടങ്ങുന്ന ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുൾപ്പെടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ജൂൺ 28 നു നടക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലാണു കേന്ദ്രം. ഒബ്ജെക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ളതാണ് മെയിൻ പരീക്ഷ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം പ്രൊബേഷൻ. ഇതു രണ്ട് വർഷമായി നീട്ടിയേക്കാം.

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 100 രൂപ. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസടച്ചതിനു ശേഷം ഇ–രസീത് പ്രിന്റെടുക്കണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ ശ്രദ്ധിക്കുക. ഈ നിർദേശങ്ങളനുസരിച്ചു മാത്രം ഫീസ് അടയ്‌ക്കുക.

അപേക്ഷിക്കുന്ന വിധം: www.licindia.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ച് മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക. അപേക്ഷിക്കുന്നതിനു മുൻപായി വെബ്‌സൈറ്റിലെ വിജ്‌ഞാപനം വായിച്ചു മനസിലാക്കുക.
Previous Post Next Post