കേരളത്തിലെ പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സ്കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ്



പ്രളയദുരിതമനുഭവിച്ച കേരളത്തിലെ വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിനായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാല ഏർപ്പെടുത്തുന്ന സ്കോഷർഷിപ്പിന് അപേക്ഷിക്കാം. 2019-20 വർഷത്തിൽ സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും കോളേജിൽ പഠിക്കാനാഗ്രഹിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.



അപേക്ഷാർഥികൾക്ക് ബ്രിട്ടണിലെ ഹോണേഴ്സ് ബിരുദത്തിനു തുല്യമായ/ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഗ്ലാസ്ഗോ സർവകലാശാലയ്ക്ക് കീഴിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം നേടുകയും വേണം. അർഹരായ നാല് വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് തിരഞ്ഞെടുക്കുക. 10,000 യൂറോയാണ് (ഇന്ത്യൻ രൂപ ഏകദേശം എട്ട് ലക്ഷം) സ്കോളർഷിപ്പ് തുക.

താത്പര്യമുള്ളവർക്ക് https://bit.ly/2DdOe0q എന്ന ലിങ്കിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിന് ശേഷം അപേക്ഷയും അനുബന്ധ രേഖകളും scholarships@glasgow.ac.uk എന്ന ഇ-മെയിലിൽ അയയ്ക്കുകയും വേണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2019 ഏപ്രിൽ 30. കോഴ്സുകൾ, യോഗ്യതകൾ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അനുബന്ധ രേഖകൾ എന്നിവയുൾപ്പെടെ വിശദവിവരങ്ങൾക്ക് https://www.gla.ac.uk/scholarships/glasgowkeralascholarship/ സന്ദർശിക്കുക
أحدث أقدم