ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സില്‍ 265 അപ്രന്റിസ്; മേയ് 15 വരെ അപേക്ഷിക്കാം


നാസിക്കിലുള്ള ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുകളുണ്ട്.



വിശദമായ വിജ്ഞാപനങ്ങൾ:1034

എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് 103 ഒഴിവും ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 137 ഒഴിവുകളുമുണ്ട്. ടെക്നീഷ്യൻ വൊക്കേഷണൽ അപ്രന്റിസ്ഷിപ്പിന് 25 ഒഴിവുകളാണുള്ളത്.

എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്
ട്രേഡ്, ഒഴിവ്: ഏറോനോട്ടിക്കൽ എൻജിനീയറിങ്-10, കംപ്യൂട്ടർ എൻജിനീയറിങ്-5, സിവിൽ എൻജിനീയറിങ്-1, ഇലക്ട്രിക്കൽ എൻജിനീയറിങ്-14, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജീനിയറിങ്-18, മെക്കാനിക്കൽ എൻജിനീയറിങ്-53, പ്രൊഡക്ഷൻ എൻജിനീയറിങ്-2

യോഗ്യത:അനുബന്ധ ട്രേഡിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നേടിയതായിരിക്കണം യോഗ്യത.
സ്റ്റൈപ്പെൻഡ്: 4984 രൂപ.



ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്
ട്രേഡ്, ഒഴിവ്: സിവിൽ എൻജിനീയറിങ്-2, ഇലക്ട്രിക്കൽ എൻജിനീയറിങ്-25, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജീനിയറിങ്-19, മെക്കാനിക്കൽ എൻജിനീയറിങ്-86, കംപ്യൂട്ടർ എൻജിനീയറിങ്-5.

യോഗ്യത:അനുബന്ധ ട്രേഡിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നേടിയതായിരിക്കണം യോഗ്യത.
സ്റ്റൈപ്പെൻഡ്: 3542 രൂപ.

അപേക്ഷ: www.apprenticeship.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. എസ്റ്റാബ്ലിഷ്മെന്റ് hindustan Aeronautics Limited എന്ന് തിരഞ്ഞെടുക്കുക. സംസ്ഥാനം: മഹാരാഷ്ട്ര, ജില്ല: നാസിക്.

ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ്
ട്രേഡ്, ഒഴിവ്: മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ-2, അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്-15, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-5, ഹൗസ് കീപ്പർ (ഹോട്ടൽ)-3.

യോഗ്യത: വൊക്കേഷണൽ സബ്ജെക്ടുകൾ പഠിച്ച് പ്ലസ്ടു വിജയം.
സ്റ്റൈപ്പെൻഡ്: 2758 രൂപ.
അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. എസ്റ്റാബ്ലിഷ്മെന്റ് Hindustan Aeronautics Limited എന്ന് തിരഞ്ഞെടുക്കുക. സംസ്ഥാനം: മഹാരാഷ്ട്ര, ജില്ല: നാസിക്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മേയ് 15.
Previous Post Next Post