
കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിൽ നടത്തുന്ന ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സൈക്യാട്രിക് നേഴ്സിങ്ങിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ നേഴ്സിങ് ഡിപ്ലോമ.
അപേക്ഷർ ഡിസംബർ 28 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി www.imhans.ac.in വെബ്സൈറ്റ് വഴി അപേക്ഷ നൽകണം.