പത്താം ക്ലാസിൽ സെക്കൻഡ്ക്ലാസുണ്ടോ..?; വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാം, 2521 ഒഴിവുകൾ

ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 2521 അപ്രന്റിസ് ഒഴിവ്.

 1. ഇലക്ട്രിഷ്യൻ, ഫിറ്റർ, 
 2. ഡീസൽ മെക്കാനിക്, 
 3. വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), 
 4. മെഷിനിസ്റ്റ്, ടേണർ, 
 5. വയർമാൻ, 
 6. മേസൺ (ബിൽഡിങ് & കൺസ്ട്രക്ടർ), 
 7. കാർപെന്റർ, 
 8. പെയിന്റർ (ജനറൽ), 
 9. ഫ്ലോറിസ്റ്റ് & ലാൻഡ്സ്കേപ്പിങ്, 
 10. പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, 
 11. ഹോർട്ടികൾചർ അസിസ്റ്റന്റ്, 
 12. ഇലക്ട്രോണിക്സ് മെക്കാനിക്, 
 13. ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, 
 14. കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, 
 15. സ്റ്റെനോഗ്രഫർ (ഹിന്ദി, ഇംഗ്ലിഷ്), 
 16. അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ (ജനറൽ, വെജിറ്റേറിയൻ, കുക്കറി), 
 17. ഡിജിറ്റൽ ഫൊട്ടോഗ്രഫർ, 
 18. കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നിഷ്യൻ, 
 19. സെക്രട്ടേറിയൽ അസിസ്റ്റന്റ്, 
 20. ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, 
 21. ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ, 
 22. മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഒാപ്പറേറ്റർ, 
 23. എസി മെക്കാനിക്, 
 24. ബ്ലാക്ക്സ്മിത്ത് (ഫൗൺട്രിമാൻ), 
 25. കേബിൾ ജോയിന്റർ, 
 26. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), 
 27. സർവേയർ, പ്ലമർ, 
 28. സ്വീയിങ് ടെക്നോളജി (കട്ടിങ് & ടെയ്‌ലറിങ്) /ടെയ്‌ലർ (ജനറൽ), 
 29. മെക്കാനിക് (മോട്ടർ വെഹിക്കിൾ, ട്രാക്ടർ), 
 30. ആർക്കിടെക്ചറൽ അസിസ്റ്റന്റ്.
 • യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം / തത്തുല്യം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).
 • പ്രായം (17.11.2022ന്): 15–24. അർഹർക്ക് ഇളവ്.
 •  സ്റ്റൈപൻഡ്: ചട്ടപ്രകാരം.
 • തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.
 • ഫീസ്: 100 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു ഫീസില്ല.

Previous Post Next Post