സൗദിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍; ശമ്പളത്തിന് പുറമെ ഭക്ഷണം, വിസ, ടിക്കറ്റ് സൗജന്യം



തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ്  (Perfusionist) തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരം. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി യോ, എം.എസ്.സി യോ അധികയോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കം. പ്രസ്തുത മേഖലയില്‍ മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്. 
ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്പോർട്ട്  സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ  അയക്കേണ്ടതാണ്. ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ തീയതി, വേദി  എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന്  നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. അറിയിപ്പ്:  1983 ലെ എമിഗ്രേഷൻ ആക്‌ട് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് നോര്‍ക്ക റൂട്ട്സ് സർവീസ് ചാർജ് ഈടാക്കുന്നതാണ്. 

നോര്‍ക്ക റൂട്ട്സ് വഴിയുളള റിക്രൂട്ട്മെന്റ്  പ്രക്രിയയിൽ സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾക്ക് ഒരു റോളും ഇല്ല.  കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നതിന് അപേക്ഷകർ ഏതെങ്കിലും മൂന്നാം കക്ഷിക്ക് പണമോ പാരിതോഷികമോ നൽകരുത്. ഇത്തരം നിയമവിരുദ്ധ  പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത്  നോർക്ക റൂട്ട്സിനെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. 

career opportunities in saudi arabia with free food visa and ticket
Previous Post Next Post