കോഴിക്കോട്: ഇംഹാന്‍സില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി സെപ്റ്റംബര്‍ 10.
Read also: പ
യോഗ്യത - ജനറല്‍ നഴ്സിംഗ്/ ബി.എസ്.സി നഴ്സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ബിരുദവും കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ്‌റ് ലഭിക്കും. വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍ - 0495 - 2359352.