പത്താംക്ലാസുകാര്‍ക്ക് നെഹ്റു യുവ കേന്ദ്രയില്‍ വളണ്ടിയറാകാം; 12000 ഒഴിവുകള്‍കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള നെഹ്റു യുവകേന്ദ്ര രാജ്യത്തെ എല്ലാ ബ്ലോക്കുകളിലുമായി രൂപവത്കരിക്കുന്ന നാഷണൽ യൂത്ത് കോറിൽ 12000 യൂത്ത് വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. ഒരു ബ്ലോക്കിൽ രണ്ട് വളണ്ടിയർമാരെയാണ് നിയമിക്കുന്നത്. കൂടാതെ യുവകേന്ദ്ര ഓഫീസുകളിൽ കംപ്യൂട്ടർ പരിജ്ഞാനമുള്ള രണ്ട് പേരെയും നിയമിക്കും. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലുമായി 350 ഒഴിവുകളുണ്ട്. യുവജന ക്ലബ്ബുകളുടെ രൂപവത്കരണവും പ്രവർത്തന സഹായവുമുൾപ്പെടെയുള്ള ജോലികളായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ഉത്തരവാദിത്വം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും.യോഗ്യത: പത്താം ക്ലാസ് വിജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് മുൻഗണന. സോഷ്യൽ മീഡിയ, സർക്കാരിന്റെ വിവിധ മൊബൈൽ ആപ്പ് എന്നിവ കാര്യക്ഷമമായി ഉപയോഗിക്കാനറിയുന്നവർക്കും നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളിലെ അംഗങ്ങൾക്കും മുൻഗണന ലഭിക്കും.

വനിതകൾക്കും അപേക്ഷിക്കാം. ഫുൾടൈം ജോലിയായതിനാൽ റഗുലർ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്നവരെ പരിഗണിക്കില്ല. നേരത്തെ വളണ്ടിയറായി പ്രവർത്തിച്ചവരെ പരിഗണിക്കില്ല.

പ്രായപരിധി: 2018 ഏപ്രിൽ 1-ന് 18-29.

തിരഞ്ഞെടുപ്പ്:ജില്ലാ കലക്ടർ, യുവജന/ സാമൂഹ്യ/ വിദ്യാഭ്യാസ മേഖലയിലെ രണ്ട് പ്രമുഖരായ വ്യക്തികൾ, ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഓരോ ജില്ലയിലും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. മാർച്ച് 5-നും 11-നും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ്. മാർച്ച് 15-ന് ഫലം പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ഏപ്രിൽ 1 മുതൽ 16 വരെ പരിശീലനമുണ്ടാവും.

അപേക്ഷ:അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും www.nyks.nic.in- എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായും അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 3.
Previous Post Next Post