ആരോഗ്യമിത്ര അഭിമുഖം ജൂലൈ മൂന്നിന്



കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ  കെഎഎസ്പിന് കീഴില്‍ ആരോഗ്യമിത്രയുടെ  രണ്ട് ഒഴിവിലേക്ക് 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: ജിഎന്‍ബി/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്/അനസ്തറ്റിസ്റ്റ് ടെക്‌നീഷ്യന്‍/റെസ്പിറേറ്ററി ടെക്‌നീഷ്യന്‍/ഡിസിഎ കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. 45 വയസ്സിനു താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
Previous Post Next Post