കോഴിക്കോട്: ശുചിത്വ മിഷനില്‍ ദിവസവേതന നിരക്കിൽ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവിലേക്ക് അപേക്ഷ നൽകാനുള്ള തിയ്യതി ജൂലൈ രണ്ട് വരെ നീട്ടി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. സോഷ്യല്‍ വര്‍ക്കിലെ ബിരുദാനന്തര ബിരുദം, ബിടെക് തുടങ്ങിയവ അധിക യോഗ്യതയായി പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് കമ്പ്യൂട്ടറില്‍ മികച്ച പരിജ്ഞാനം (എക്‌സല്‍, പവര്‍ പോയിന്റ്, ഇന്റര്‍നെറ്റ്) ആവശ്യമാണ്.
പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ജില്ലാ ശുചിത്വ മിഷന്‍, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495-2370677.