ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 4 മുതല്‍ കണ്ണൂരില്‍



കണ്ണൂര്‍:ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 4 മുതല്‍ 8 വരെ കണ്ണൂര്‍ കോട്ടമൈതാനിയില്‍ നടക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റ് സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണപ്രദേശക്കാര്‍ക്കും അഞ്ചിനുമാണ് റാലി. രാവിലെ ആറുമണിമുതല്‍ രജിസ്ട്രേഷനും ഫിസിക്കല്‍ ടെസ്റ്റും തുടങ്ങും.



ഒഴിവുകൾ:സോള്‍ജ്യര്‍-ജനറല്‍ ഡ്യൂട്ടി (79 ഒഴിവ്), ക്ലാര്‍ക്ക്-സ്റ്റാഫ് ഡ്യൂട്ടി (1 ഒഴിവ്) പാചകക്കാരന്‍ (2 ഒഴിവ്), ഡ്രസ്സര്‍ (3 ഒഴിവ്), ഹൗസ്‌കീപ്പര്‍ (2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങള്‍. 18-നും 42-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത:സോള്‍ജ്യര്‍-ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ എസ്.എസ്.എല്‍.സി.ക്ക് 45 ശതമാനം മാര്‍ക്കും എല്ലാ വിഷയത്തിലും 33 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയോ വേണം. സോള്‍ജ്യര്‍ ക്ലാര്‍ക്ക്-സ്റ്റാഫ് ഡ്യൂട്ടി റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ പ്ലസ്ടുവിന് ഇംഗ്ലീഷിനും മാത്സ്/അക്കൗണ്ട്സ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നേടിയിരിക്കണം. ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

കായികപരിശോധനയില്‍ 1.6 കിലോമീറ്റര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓടണം. ഗ്രൂപ്പ് 1-ന് അപേക്ഷിക്കുന്ന 18-നും 21-നും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ച് മിനിറ്റ് 40 സെക്കന്‍ഡ് കൊണ്ടും ഗ്രൂപ്പ് 2-ന് അപേക്ഷിക്കുന്നവര്‍ അഞ്ച് മിനിറ്റ് 41 സെക്കന്‍ഡിനും ആറ് മിനിറ്റിനുമുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തീകരിക്കണം.

ഗ്രൂപ്പ് 1-ന് അപേക്ഷിക്കുന്ന 21-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ച് മിനിറ്റ് 40 സെക്കന്‍ഡ് കൊണ്ടും ഗ്രൂപ്പ് 2-ന് അഞ്ച് മിനിറ്റ് 41 സെക്കന്‍ഡിനും ആറ് മിനിറ്റ് 20 സെക്കന്റിനുമുള്ളില്‍ ഓടണം.ഗ്രൂപ്പ് 1-ന് അപേക്ഷിക്കുന്ന 30-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ ആറ് മിനിറ്റ് 34 സെക്കന്റ് കൊണ്ടും ഗ്രൂപ്പ് 2-ന് ആറ് മിനിറ്റ് 35 സെക്കന്‍ഡിനും ആറ് മിനിറ്റ് 50 സെക്കന്‍ഡിനുമുള്ളില്‍ ഓടണം.

ഗ്രൂപ്പ് 1-ന് അപേക്ഷിക്കുന്ന 40-നും 42-നും ഇടയില്‍ പ്രായമുളളവര്‍ ഏഴ് മിനിറ്റ് 9 സെക്കന്‍ഡ് കൊണ്ടും ഗ്രൂപ്പ് 2-ന് ഏഴ് മിനിറ്റ് 10 സെക്കന്‍ഡിനും ഏഴ് മിനിറ്റ് 23 സെക്കന്‍ഡിനുമുള്ളില്‍ ഓട്ടം പൂര്‍ത്തീകരിക്കണം.

കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും.  റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ ജനനസര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എജുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്/അവിവാഹ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി./ കംപ്യൂട്ടര്‍/സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും 20 പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകളും ഹാജരാക്കണം. ഫോണ്‍:0497-2707469.
Previous Post Next Post