സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 1113 അപ്രന്റിസ്



സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പുര്‍ (ഛത്തീസ്ഗഢ്) ഡിവിഷനില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 1113 പേരെയാണ് തിരഞ്ഞെടുക്കുക. റായ്പുര്‍ ഡി.ആര്‍.എം. ഓഫീസിലും വാഗണ്‍ റിപ്പയര്‍ ഷോപ്പിലുമാണ് പരിശീലനം. ഒരു വര്‍ഷമായിരിക്കും പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃതമായ സ്‌റ്റൈപെന്‍ഡ് അനുവദിക്കും.


ട്രേഡുകളും ഒഴിവും:

ഡി.ആര്‍.എം.ഓഫീസ്: വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍)-161, ടര്‍ണര്‍-54, ഫിറ്റര്‍-207, ഇലക്ട്രീഷ്യന്‍-212, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-15, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-8, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, ഹെല്‍ത്ത് ആന്‍ഡ് സാനിറ്ററി ഇന്‍സ്‌പെക്ടര്‍-25, മെഷീനിസ്റ്റ്-15, മെക്കാനിക് ഡീസല്‍-81, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷണര്‍-21, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്-35. 

Read also

വാഗണ്‍ റിപ്പയര്‍ ഷോപ്പ്: ഫിറ്റര്‍-110, വെല്‍ഡര്‍-110, മെഷീനിസ്റ്റ്-15, ടര്‍ണര്‍-14, ഇലക്ട്രീഷ്യന്‍-14, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-4, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)-1, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)-1.

യോഗ്യത: പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താംക്ലാസില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐ.യും. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

പ്രായം: 02.04.2024-ന് 15-24 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും പത്ത് വര്‍ഷത്തെയും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെയും ഐ.ടി.ഐ.യുടേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. മെഡിക്കല്‍ പരിശോധനയുമുണ്ടാവും.

വിശദവിവരങ്ങള്‍ https://secr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ: https://apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 1.

1113 Apprentice vacancies at South East Central Railway
Previous Post Next Post