എയർപോർട്ടിൽ ട്രോളി റിട്രീവറാകാം; യോഗ്യത പത്താംക്ലാസ്



എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിനു കീഴിൽ ചെന്നൈ എയർപോർട്ടിൽ 105 ട്രോളി റിട്രീവർ ഒഴിവ്. 3 വർഷ നിയമനം, നീട്ടിക്കിട്ടാൻ സാധ്യത. ഒാഗസ്റ്റ് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം, മികച്ച ശാരീരികക്ഷമത. ∙
ശാരീരിക യോഗ്യത: ഉയരം 167 സെന്റിമീറ്ററിൽ കുറയരുത്, തൂക്കം 55 കിലോയിൽ കുറയരുത്, നെഞ്ചളവ്: 81 സെ.മീ. (5 സെ.മീ. വികാസം). കാഴ്ചശക്തി: ദൂരക്കാഴ്ച-കണ്ണടയോടുകൂടി 6/6, സമീപക്കാഴ്ച- കണ്ണടയില്ലാതെ ഒാരോ കണ്ണിലും N-5.∙
പ്രായം: 18-27. അർഹർക്ക് ഇളവ്.
ശമ്പളം: 21,300. ∙ഫീസ്: 250. പട്ടികവിഭാഗം, സ്ത്രീകൾക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: 100 മീറ്റർ വ്യാപ്തിയിൽ ചിതറിക്കിടക്കുന്ന 10 ട്രോളികൾ 5 മിനിറ്റിനുള്ളിൽ ശേഖരിച്ച് ഒരു നിശ്ചിത സ്ഥലത്ത് കൂട്ടിച്ചേർത്തുകൊണ്ടുള്ള ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് മുഖേന.


airport trolley retriever AAI cargo vacancy
Previous Post Next Post