കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ ഉൾപ്പെടെ 33 തസ്തികകളിൽ വിജ്ഞാപനംതിരുവനന്തപുരം: കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ, ഓഫീസ് അറ്റൻഡന്റ്, വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസീയർ ഉൾപ്പെടെ 33 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതിനൽകി. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. മേയ് ആദ്യവാരം വരെ അപേക്ഷിക്കാൻ സമയം നൽകും.


വ്യവസായവകുപ്പിൽ ഇൻഡസ്ട്രീസ് എക്‌സ്റ്റെൻഷൻ ഓഫീസർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ആരോഗ്യവകുപ്പിൽ ട്രീറ്റ്‌മെന്റ് ഓർഗനൈസർ തുടങ്ങിയവയും വിവിധ തസ്തികകൾക്ക് സ്പെഷ്യൽ എൻ.സി.എ. റിക്രൂട്ട്‌മെന്റുകൾക്കും വിജ്ഞാപനമുണ്ടാകും.
നോൺവൊക്കേഷണൽ ടീച്ചർ (മാത്തമാറ്റിക്സ്) റാങ്ക്പട്ടിക തയ്യാറാക്കുന്നതിന് അഭിമുഖം നടത്താൻ തീരുമാനിച്ചു. ടൂറിസംവകുപ്പിൽ സ്റ്റുവാർഡ്, ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദനഴ്‌സ് എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ യോഗം അനുമതിനൽകി.

clerk and cashier vacancies in kerala bank
Previous Post Next Post