കേന്ദ്ര സർവീസിൽ എംടിഎസ് / ഹവൽദാർ ആകാം; 1558 ഒഴിവുകൾകേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN) തസ്‌തികകളിലെ 1558 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേരള–കർണാടക റീജനിൽ 73 ഒഴിവുണ്ട്. എണ്ണത്തിൽ മാറ്റം വരാം. സ്ത്രീകൾക്കും അപേക്ഷിക്കാം. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടിടാസ്കിങ്. ഓൺലൈൻ അപേക്ഷ 21 വരെ. https://ssc.nic.in

  • യോഗ്യത: എസ്‌എസ്‌എൽസി ജയം
  • പ്രായം: എംടിഎസ്, ഹവൽദാർ (CBN) തസ്തികകൾക്ക്: 18–25. ഹവൽദാർ (CBIC): 18–27. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
  • ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കണം. റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സെന്ററും കോഡും അപേക്ഷയിൽ രേഖപ്പെടുത്തണം.

Read alsoസൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

  • അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗ / ഭിന്നശേഷി /വിമുക്‌തഭട / വനിതാ അപേക്ഷകർക്കു ഫീസില്ല. ഓൺലൈനിലോ എസ്ബിഐ വഴി ചലാൻ ഉപയോഗിച്ചോ ജൂലൈ 22 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.
  • കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഒരേ റീജനിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
  • തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് പരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുണ്ട്. രണ്ടു ഘട്ടമായാണ് പരീക്ഷ. നെഗറ്റീവ് മാർക്കുണ്ട്. ഹവൽദാർ തസ്തികയിലേക്കു ശാരീരികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പുമുണ്ട്.

SSC Recruitment 2023 – 1158 Havaldars and MTS
Previous Post Next Post