ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷനില്‍ മാനേജര്‍ ഒഴിവുകള്‍; ശമ്പളം 40,000 മുതല്‍



കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ വിവിധ വിഭാഗങ്ങളിലേക്ക് ഡെപ്യൂട്ടി മാനേജര്‍, സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.



തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍


  1. ഡെപ്യൂട്ടി മാനേജര്‍ (ജനറല്‍ കേഡര്‍)- 9 (ജനറല്‍ 5, ഒ.ബി.സി. 2, എസ്.സി. 1, എസ്.ടി. 1)

  2. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ സി.എ./സി.എം.എ./കമ്പനി സെക്രട്ടറിഷിപ്പ്. സൂപ്പര്‍വൈസറി കേഡറില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മാനേജ്മെന്റ് /ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പി.ജി. ഡിപ്ലോമ, ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

  3. ഡെപ്യൂട്ടി മാനേജര്‍ (ലോ)- 1 (ജനറല്‍)

  4. യോഗ്യത: എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

  5. ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്)- 2 (എസ്.സി. 1, എസ്.ടി. 1)

  6. യോഗ്യത: സി.എ./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കില്‍ എം.ബി.എ. ഫിനാന്‍സ്. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ അക്കൗണ്ടിങ് പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.

  7. ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍)-1 (ജനറല്‍)

  8. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

  9. ഡെപ്യൂട്ടി മാനേജര്‍ (സിവില്‍)-1 (ജനറല്‍)

  10. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

  11. ഡെപ്യൂട്ടി മാനേജര്‍ (ഡിസൈന്‍)-1 (ജനറല്‍)

  12. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ കൊമേഴ്സ്/ഫൈന്‍ ആര്‍ട്സ് ബിരുദം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, ഡിസൈന്‍/ഡിസ്പ്ലേയില്‍ രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ നേടിയ പരിശീലനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
  13. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി)-1 (ജനറല്‍)

  14. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദം. സൈനിക വിഭാഗങ്ങളിലൊ അര്‍ധസൈനിക സേനകളിലൊ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

  15.  സീനിയര്‍ അസിസ്റ്റന്റ്- 4 (ജനറല്‍ 3, ഒ.ബി.സി. 1)

  16. യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി/ഡിപ്ലോമ. ഡിപ്ലോമക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇംഗ്ലീഷിന് പുറമെ മറ്റേതെങ്കിലും വിദേശഭാഷകളിലുള്ള പ്രാവീണ്യം അഭിലഷണീയ യോഗ്യതയാണ്.

ശമ്പളം- ഡെപ്യൂട്ടി മാനേജര്‍: 40,000-1,40,000 രൂപ, സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍): 29000-110000 രൂപ.

പ്രായപരിധി: ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗമൊഴിച്ച് മറ്റെല്ലാ ഡെപ്യൂട്ടി മാനേജര്‍ തസ്തികകള്‍ക്കും 30 വയസ്സ്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിലേക്ക് 32 വയസ്സ്. സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികയില്‍ 28 വയസ്സ്.

അപേക്ഷിക്കേണ്ട വിധം:http://indiatradefair.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുക. തുടര്‍ന്ന് ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

  ഫീസ്: ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ 1000 രൂപയും സീനിയര്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ 700 രൂപയും അപേക്ഷാഫീസായി ഓണ്‍ലൈനില്‍ അടയ്ക്കണം. എസ്.സി., എസ്.ടി., അംഗപരിമിത, വിമുക്തഭട വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഫെബ്രുവരി 18.
Previous Post Next Post