എസ്.ബി.ഐയില്‍ 8904 ജൂനിയര്‍ അസോസിയേറ്റ്; ശമ്പളം 11765-31540 രൂപ;അവസാന തീയതി മേയ് മൂന്ന്


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിലെ അസിസ്റ്റന്റ് തസ്തികയ്ക്ക് പകരമായുള്ള പുതിയ തസ്തികയാണിത്.പരസ്യ നമ്പർ (വിജ്ഞാപനം):CRPD/CR/2019-20/03


വിവിധ സംസ്ഥാനങ്ങളിലായി 8904 ഒഴിവുകളാണുള്ളത്. സംവരണവിഭാഗക്കാർക്കായി മാറ്റിവെച്ച 251 ബാക്ലോഗ് ഒഴിവുകളും ഇതോടൊന്നിച്ച് നികത്തും. കേരള സർക്കിളിൽ 247 ഒഴിവുകളുണ്ട്. ഒന്നിൽക്കൂടുതൽ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകർക്ക് ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം. അപേക്ഷിക്കുന്ന ബാങ്കുകൾ പ്രവർത്തിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശികഭാഷയും അറിഞ്ഞിരിക്കണം.

ശമ്പളം:11765-31540 രൂപ.

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2019 ഓഗസ്റ്റ് 31-ന് മുമ്പായി ബിരുദപരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണം.
15 വർഷം സർവീസും സൈന്യത്തിന്റെ സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഓഫ് എജ്യൂക്കേഷനുമുള്ള പത്താംക്ലാസുകാരായ വിമുക്തഭടൻമാർക്കും അപേക്ഷിക്കാം.

പ്രായം:2019 ഏപ്രിൽ ഒന്നിന് 20-നും 28-നും മധ്യേ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഓൺലൈൻ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്:https://ibpsonline.ibps.in/sbijascapr19/

അവസാന തീയതി -മേയ് മൂന്ന്.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://bank.sbi/careers, www.sbi.co.in/careers
Previous Post Next Post