ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ 145 എന്‍ജിനീയര്‍/ എക്‌സിക്യുട്ടീവ് ട്രെയിനിഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ (ബി.എച്ച്.ഇ.എൽ.) എൻജിനീയർ/എക്സിക്യുട്ടീവ് ട്രെയിനിയാവാൻ അവസരം. 145 ഒഴിവുകളുണ്ട്. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവ്. എച്ച്.ആർ.-20, ഫിനാൻസ്-25 എന്നിങ്ങനെയാണ് എക്സിക്യുട്ടീവ് ട്രെയിനികളുടെ ഒഴിവ്.നോട്ടിഫിക്കേഷൻ:et_2019

യോഗ്യത

എൻജിനീയർ ട്രെയിനി: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. അല്ലെങ്കിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കിൽ എൻജിനീയറിങ് / ടെക്നോളജിയിൽ ഡ്യുവൽ ഡിഗ്രി (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/സിവിൽ/ കെമിക്കൽ).

എക്സിക്യുട്ടീവ് ട്രെയിനി:60 ശതമാനം മാർക്കോടെ ബിരുദവും 55 ശതമാനം മാർക്കോടെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്/ പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (പേഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ/ എച്ച്.ആർ.എം.) ദ്വിവത്സര ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും.

എക്സിക്യുട്ടീവ് ട്രെയിനി (ഫിനാൻസ്):ബിരുദവും ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റ് യോഗ്യതയും.

ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി - മേയ് ആറ്​.
കൂടുതൽ വിവരങ്ങൾക്ക്: https://careers.bhel.in
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:cdn.digialm.com//EForms/configuredHtml/60774

Content Highlights: 145 Engineer/ Executive trainee vacancies in BHEL
Previous Post Next Post