50% മാർക്കോടെ പത്താം ക്ലാസ് ജയിച്ചോ?; സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് ആകാംസൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്‌ഷോപ്പിലുമായി 772 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ജൂലൈ 7 വരെ അപേക്ഷിക്കാം. https://secr.indianrailways.gov.in

ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎ, ഇലക്ട്രിഷ്യൻ, സ്റ്റെനോ (ഇംഗ്ലിഷ് / ഹിന്ദി)/ സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലമർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്റർ (ട്രിമ്മർ), മെഷിനിസ്റ്റ്, ടേണർ, ഡെന്റൽ ലാബ് ടെക്നിഷ്യൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നിഷ്യൻ, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഗ്യാസ് കട്ടർ, കേബിൾ കട്ടർ, സെക്രട്ടേറിയൽ പ്രാക്ടിസ്.


Read also

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി)/ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).

പ്രായം: 15–24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

SECR Recruitment 2023: South East Central Railway is Hiring for 772 Apprentice Positions
Previous Post Next Post