കോഴിക്കോട് ജില്ലയിലെ വിവിധ അധ്യാപക നിയമനങ്ങൾക്കായി ഇന്റർവ്യൂ നടത്തുന്നുകോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ  അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.

  • വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, ബയോളജി ഒഴിവുകളിൽ പിടിഎ നടത്തുന്ന നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11 ന് നടക്കും.
  • മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് തസ്തികയിൽ ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 12 ന് 10 ന് നടക്കും. ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദമാണ് യോഗ്യത. 0496 2524920


  • Read also

  • ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എൻജിനീയറിങ്, ട്രേഡ്സ്മാൻ ഫിറ്റിങ് നിയമനത്തിനുള്ള കൂടിക്കാഴ്ച 12 ന് 10.30നും 12 നും വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ട്രേഡ്സ്മാൻ ടർണിങ് 13 ന് 10.30 നും 12 നും നടക്കും
  • ഉണ്ണികുളം ജിയുപി സ്കൂളിലെ യുപിഎസ്ടി താൽക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 15ന് രാവിലെ 10ന്.
Previous Post Next Post