അധ്യാപക നിയമനം



പേരാമ്പ്ര : വടക്കുമ്പാട് ജി.എൽ.പി. സ്‌കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 11-ന് ഉച്ചയ്ക്ക് 2.30-ന്.

കോഴിക്കോട് : കേന്ദ്രീയ വിദ്യാലയ നമ്പർ 2-ൽ കരാറടിസ്ഥാനത്തിൽ മലയാളം അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ https://no2calicut.kvsac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർചെയ്തശേഷം 13-ന് രാവിലെ 9.30-ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0495 2744200.
കോഴിക്കോട് : ഗോവിന്ദപുരം നാഷണൽ സ്‌കിൽ ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. എം.ആർ.സി. (സി.ഐ.ടി.എസ്.), എൻജിനിയറിങ് ഡ്രോയിങ് ആൻഡ് കാൽക്കുലേഷൻ(സി.ഐ.ടി.എസ്./സി.ടി.എസ്.), ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ (സി.ടി.എസ്.) വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. അഭിമുഖം 16-ന് രാവിലെ 10-ന്. വെബ്സൈറ്റ്: www.nsticalicut.dgt.gov.in. ഫോൺ: 0495 2742500

മാവൂർ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം ഉറുദു അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 0495 2883117

കോഴിക്കോട് : ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 10.30-ന്. വിവരങ്ങൾക്ക്: 9496171696.
Previous Post Next Post