ഗുരുവായൂർ ക്ഷേത്രത്തിൽ 27 താൽക്കാലിക ഒഴിവുകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 13 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായം, ശമ്പളം:
∙സോപാനം കാവൽ (15): ഏഴാം ക്ലാസ് ജയം, മികച്ച ശാരീരിക ക്ഷമത, 30–50, 15,000. (നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല).
∙വനിതാ സെക്യൂരിറ്റി ഗാർഡ് (12): ഏഴാം ക്ലാസ് ജയം, അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ചശക്തിയും ഉള്ളവരായിരിക്കണം, 55–60, 15,000.
രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ അസിസ്റ്റന്റ് സർജനിൽ കുറയാത്ത സർക്കാർ ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോം ദേവസ്വം ഓഫിസിൽനിന്നു 100 രൂപയ്ക്ക് ഒക്ടോബർ 6 വരെ ലഭിക്കും. പട്ടികവിഭാഗക്കാർക്കു സൗജന്യമാണ്. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി.
വയസ്സ്, യോഗ്യതകൾ, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽ തപാലിലോ നൽകാം.