സൗജന്യ മെഗാ തൊഴില്‍ മേള നാളെകോഴിക്കോട്: കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രേണിക്‌സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) ഡിസംബര്‍ 3ന്ചാത്തമംഗലത്ത് സൗജന്യ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. മുപ്പതിലധികം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്എല്‍സിയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്ക് 900ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ മേളയിലൂടെ ലഭ്യമാവും. 
മേള ജില്ലാ കലക്ടര്‍ സനേഹില്‍ കുമാര്‍സിങ് (ഐഎഎസ്) ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കാലത്ത് 9 മണിക്ക് നീലിറ്റില്‍ എത്തിച്ചേരേണ്ടതാണ്. 5 സെറ്റ് ബയോഡാറ്റ കരുതണം. താഴെ പറയുന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.https://jobfair.calicut.nielit.in/ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ, തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നോ യാതൊരു ഫീസും ഈടാക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995427802(കണ്‍വീനര്‍), 9447769756(ഹെല്‍പ്‌ഡെസ്‌ക്ക്).  
Previous Post Next Post