കോഴിക്കോട് ജില്ലയിലെ അധ്യാപക ഒഴിവുകൾ



 ചോറോട് : ചോറോട് ഗവ. എച്ച്.എസ്.എസിൽ പ്ലസ്ടു വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ്, മലയാളം, ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളുടെ കൂടിക്കാഴ്ച 27-ന് 10 മണിക്കും കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഷയങ്ങളുടെ കൂടിക്കാഴ്ച 29-ന് 10 മണിക്കും നടക്കും.

വടകര : എം.യു.എം. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം വിഷയത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസിലും അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 25-ന് കാലത്ത് 10 മണിക്ക് നടക്കും.

നരിപ്പറ്റ : നരിപ്പറ്റ ആർ.എൻ.എം. ഹയർസെക്കൻഡറി സ്കൂളിൽ (ഹൈസ്കൂൾ വിഭാഗം) രണ്ട് ഹിന്ദി അധ്യാപകതസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച മേയ് 27-ന് രാവിലെ 10 മണിക്ക്.
ഫറോക്ക് : ചെറുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), സുവോളജി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) നിയമനത്തിന് അഭിമുഖം 30-ന് 11-ന്. ഫോൺ: 0495 2485151.

ചാത്തമംഗലം :ചാത്തവെണ്ണക്കോട് ഗവ. മാപ്പിള എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി., അറബിക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 27-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്.

Teacher Vacancies in Kozhikode District
Previous Post Next Post