കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക്; ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാംഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 02/2019 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രധാന്‍ സഹായക് എന്‍ജിനീയര്‍ പദവിവരെ പ്രൊമോഷന്‍ ലഭിക്കാവുന്ന തസ്തികയാണിത്. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. 2019 ഓഗസ്റ്റിലാണ് കോഴ്സ് തുടങ്ങുക. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

  യോഗ്യത: പത്താംക്ലാസ്. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ത്രിവത്സര ഡിപ്ലോമ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരണമടഞ്ഞ കോസ്റ്റ്ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.  പ്രായം: 18-22 വയസ്സ്. 1997 ഓഗസ്റ്റ് ഒന്നിനും 2001 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരാകണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്.

  ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. ഹൃദ്രോഗം, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പ്പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.  20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന.

  അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, നോയ്ഡ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മൂന്ന് പ്രിന്റൗട്ട് എടുക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി ഇ-മെയില്‍ വിലാസവും മൊബൈല്‍ഫോണ്‍നമ്പറും വേണം. തുടര്‍ന്നുള്ള എല്ലാ അറിയിപ്പുകളും ഇ-മെയില്‍ വഴിയായിരിക്കും.

പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് മാര്‍ച്ച് 5-15 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍ നിന്ന് എടുക്കണം. പരീക്ഷാകേന്ദ്രത്തിലേക്ക് മൂന്ന് കോപ്പിയിലും നിശ്ചിത സ്ഥാനത്ത് ഒപ്പും ഫോട്ടോയും ചേര്‍ത്ത് ഹാജരാക്കേണ്ടതാണ്. 2018 മാര്‍ച്ചിലായിരിക്കും എഴുത്തുപരീക്ഷ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21
Previous Post Next Post