
കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു.
ജനറൽ റിക്രൂട്ട്മെന്റ്:
- സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫീസർ,
- മെഡിക്കൽ ഓഫീസർ,
- ലെക്ചറർ ഇൻ കോമേഴ്സ് ,
- ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി,
- കേരളത്തിലെ സർവ്വകലാശാലകളിൽ അസിസ്റ്റന്റ്,
- ലൈബ്രറിയൻ ഗ്രേഡ് -IV,
- കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് -II,
- കോപ്പി ഹോൾഡർ,
- കൂലി വർക്കർ,
- അസിസ്റ്റന്റ് എൻജിനീയർ,
- ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടുള്ള നിയമനം),
- ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (തസ്തിക മാറ്റം മുഖേന),
- ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം),
- യുപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി)
സ്പെഷ്യൽ റിക്രൂട്ട്മെന്റ്:
- അസിസ്റ്റന്റ് പ്രൊഫസർ അനാട്ടമി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗം മാത്രം),
- അസിസ്റ്റന്റ് പ്രൊഫസർ,ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം(സ്പെഷ്യൽ റിക്രൂട്ട്മെന്റ് -പട്ടികവർഗം മാത്രം),
- നോൺ വൊക്കേഷണൽ ടീച്ചർ-ബയോളജി (സീനിയർ) (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികജാതി/പട്ടികവർഗം ആൻഡ് പട്ടികവർഗ്ഗം മാത്രം),
- നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി(സീനിയർ) (സ്പെഷ്യൽ റിക്രൂട്ട്മെന്റ് പട്ടികജാതി/പട്ടികവർഗം),
- എസ്‌കവേഷൻ അസിസ്റ്റന്റ്(സ്പെഷ്യൽ റിക്രൂട്ട്മെന്റ്- പട്ടികജാതി/പട്ടികവർഗ്ഗം),
- ജൂനിയർ ഇൻസ്ട്രക്ടർ( സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടികവർഗം മാത്രം),
- ജൂനിയർ ഇൻസ്ട്രക്ടർ ( സ്പെഷ്യൽ റിക്രൂട്ട്മെന്റ് -പട്ടികജാതി പട്ടികവർഗ്ഗം),
- ടെക്നിക്കൽ അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ്- പട്ടികജാതി പട്ടികവർഗം).
എൻഡിഎ റിക്രൂട്ട്മെന്റ്:
- സോയിൽ സർവ്വേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് (രണ്ടാം എൻസിഎ വിജ്ഞാപനം),
- ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (ഒന്നാം എൻസിഎ വിജ്ഞാപനം),
- ബോട്ട് സ്രാങ്ക് (രണ്ടാം എൻസിഎ വിജ്ഞാപനം).
വിജ്ഞാപനം 30.11.2022 ലെ അസാധാരണ ഗസറ്റിലും 01.12.2022 ലെ പി.എസ്.സി ബുള്ളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ സെക്രട്ടറി അറിയിച്ചു. പ്രായം 01.01.2022 അടിസ്ഥാനപ്പെടുത്തി കണക്കാക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (www.keralapsc.gov.in ) അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 4 ന് അർദ്ധരാത്രി 12 മണി വരെ.