അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചുഅലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സാണ് B.Ed.

അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം..?

• ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു)
• ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.
• പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.
• CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം
• വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.
• മികച്ച അടിസ്ഥാന സൗകര്യങ്ങൾ

പ്രവേശനം എങ്ങനെ...?

ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം.

ആർക്കെല്ലാം അപേക്ഷിക്കാം...?

പ്രസ്തുത വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഡബിൾ മെയിൻ ബി.എഡ് എന്നാൽ എന്താണ്...?

2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വിഷയത്തിൽ ബി.എഡ് ലഭിക്കും.  2 വിഷയത്തിലും അധ്യാപക പരിശീലനവും മറ്റുമെല്ലാം ഒരുപോലെയായിരിക്കും. ഡിഗ്രിയിൽ നിങ്ങൾ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ അതോടൊപ്പം 4 സെമസ്റ്ററിലെങ്കിലും നിങ്ങൾ പഠിച്ചിട്ടുള്ള 8ൽ കൂടുതൽ credit ഉള്ള AMU-ൽ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം കൂടി നിങ്ങൾക്ക് അഡ്മിഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.


Read also

അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ടോ...?

അതെ, 2023 ജൂലായ് 1ന് 27 വയസിൽ കവിയരുത്.

ഒരോ വിഷയത്തിലും എത്രത്തോളം സീറ്റുകളുണ്ട്...?

A) മലപ്പുറം സെന്റർ

അറബിക് - 3, ഇംഗ്ലീഷ് - 7, ഹിന്ദി - 2, മലയാളം - 4, ഉർദു - 2, സിവിക്സ് - 3, കൊമേഴ്സ്-3, എക്കണോമിക്സ്-3,ജോഗ്രഫി - 3,ഹിസ്റ്ററി - 3
ഇസ്ലാമിക് സ്റ്റഡീസ് - 3, ബയോളജിക്കൽ സയൻസ് - 4, ഫിസിക്കൽ സയൻസ് - 4, മാത്തമാറ്റിക്സ് - 6
ആകെ - 50

B) അലിഗഢ് ക്യാമ്പസ്

അറബിക് - 2, ഇംഗ്ലീഷ് - 13, ഹിന്ദി - 9, പേർഷ്യൻ - 2, സംസ്കൃതം - 2, ഉർദു - 11, സിവിക്സ് - 4, കൊമേഴ്സ് - 2, എക്കണോമിക്സ് - 4, ഫൈൻ ആർട്സ് - 2, ജോഗ്രഫി - 4, ഹിസ്റ്ററി - 4, ഇസ്ലാമിക് സ്റ്റഡീസ് - 2, തിയോളജി - 2, ബയോളജിക്കൽ സയൻസ് - 10, ഹോം സയൻസ് - 4, ഫിസിക്കൽ സയൻസ് - 10, മാത്തമാറ്റിക്സ് - 13
ആകെ - 100

C) മുർഷിദാബാദ് സെന്റർ

അറബിക് - 3, ബംഗാളി - 4, ഇംഗ്ലീഷ് - 7, ഹിന്ദി - 3, ഉർദു - 3, സിവിക്സ് - 3, കൊമേഴ്സ് - 3, എക്കണോമിക്സ് - 3, ജോഗ്രഫി - 3, ഹിസ്റ്ററി - 3, ബയോളജിക്കൽ സയൻസ്-4, ഫിസിക്കൽ സയൻസ് -4, മാത്തമാറ്റിക്സ് - 7
ആകെ - 50

എല്ലാ വിഷങ്ങൾക്കും ഒരേ പ്രവേശന പരീക്ഷയാണോ...?

അതെ, എല്ലാവർക്കും പൊതു പ്രവേശന പരീക്ഷയാണ്. നിങ്ങളുടെ വിഷയ സംബന്ധമായ യാതൊരു ചോദ്യവും പ്രവേശന പരീക്ഷയിൽ ഉണ്ടാവുന്നതല്ല.

എൻട്രൻസ് പരീക്ഷയുടെ സിലബസ് എങ്ങനെയാണ്..?

4 വിഷയങ്ങളിൽ നിന്നായി 100 മാർക്കിനുള്ള 100 ചോദ്യങ്ങൾ.

 1) Reasoning
 2) General English
 3) Teaching Aptitude
 4) Current educational affairs

നെഗറ്റീവ് മാർക്ക് ഉണ്ടോ..?

അതെ, ഒരു ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും. അതായത് 4 തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയും.

എവിടെയെല്ലാം പരീക്ഷ സെന്ററുകളുണ്ട്..?

മൂന്നു സെന്ററുകളിലായാണ് ബി.എഡ് പ്രവേശന പരീക്ഷ നടക്കുന്നത്. അലിഗഢ് (UP), കൊൽക്കത്ത (W.B), കോഴിക്കോട് (KERALA)

അപേക്ഷ ഫീസ്..? 
അവസാന തിയ്യതി ..?

700 രൂപയാണ് അപേക്ഷാഫീസ്. 19-02-2023 മുതൽ അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 19-03-2023. കൂടാതെ ഫൈനോട് കൂടെ 1000 രൂപ അടച്ച് 26-03-2023 വരെയും അപേക്ഷിക്കാവുന്നതാണ്.


അപേക്ഷിക്കാൻ പ്രത്യേകമായി ഏതെങ്കിലും സർട്ടിഫിക്കറ്റ് ആവിശ്യമാണോ..?

നിങ്ങളൊരു ഒബിസി വിഭാഗക്കാരനാണെങ്കിൽ അത് തെളിയിക്കുന്നതിനാവിശ്യമായ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ-ക്രീമിലയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടി വരും.

നിങ്ങൾ അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ അഡ്മിഷൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Distance State (DS) റിസർവേഷൻ ലഭ്യമാണ്. അത് ലഭിക്കാൻ ആവിശ്യമായ താലൂക്ക് ഓഫീസിൽ നിന്നുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.

എൻട്രൻസ് പരീക്ഷ എന്നായിരിക്കും...?

28-05-2023 - 4 PM

അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും...?

പ്രവേശന പരീക്ഷക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുമ്പ് അഡ്മിഷൻ വെബ്സൈറ്റായ www.amucontrollerexams.com -ൽ ലഭ്യമാവും.

Aligarh Muslim University invites applications for courses
Previous Post Next Post