സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചുകോഴിക്കോട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും സർക്കാർ /സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 
കോഴ്സ് ആരംഭിച്ച് രണ്ട് മാസത്തിനകം www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0495-2377786, ഇ-മെയിൽ: bcddcalicut@gmail.com

Applications are invited for the scholarship
Previous Post Next Post