എൻജിനിയറിംഗ് കോളേജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്: ഇന്റർവ്യൂ 22-ന്തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം, ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. ബി-ആർക്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ/മാസ്റ്റർ ഓഫ് പ്ലാനിംഗ് ഐച്ഛിക വിഷയമായി എടുത്തവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റയും, ഒറിജിനൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഈ മാസം 22 ന് രാവിലെ 10 ന് ആർക്കിടെക്ചർ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9447893024 ഇ-മെയിൽ:kl01arch@cet.ac.in

Previous Post Next Post