കുസാറ്റില്‍ തൊഴില്‍മേള; ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം


കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള യുവജന കമ്മീഷനും കുസാറ്റും സംയുക്തമായി ഒരുക്കുന്ന ദ്വിദിന തൊഴില്‍ മേള കരിയര്‍ എക്‌സ്‌പോ 2019 ഫെബ്രുവരി 22, 23 തീയതികളില്‍ കളമശ്ശേരി കുസാറ്റ് കാമ്പസില്‍ നടക്കും. നൂറോളം പ്രമുഖ കമ്പനികള്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കും.ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ബാങ്കിംഗ്, ക്ലറിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലായുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. www.careerexpo2019.in എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യാനായി സന്ദർശിക്കൂ: www.careerexpo2019.in/jobseeker

കരിയര്‍ എക്‌സ്‌പോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനും സംശയ നിവാരണത്തിനും +91 735 635 7770, 735 635 7776 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
Previous Post Next Post