ബി.കോമുകാര്‍ക്ക് അവസരവുമായി നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്: 52 അസിസ്റ്റന്റ് ഒഴിവുകള്‍കേന്ദ്ര മിനിരത്‌ന കമ്പനിയായ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. വിവിധ യൂണിറ്റുകളിലായി 52 ഒഴിവുകളുണ്ട്‌.

ഭട്ടിന്‍ഡ, പാനിപ്പത്ത്, വിജയ്പുര്‍, കോര്‍പ്പേററ്റ് ഓഫീസ്-നോയ്ഡ, മാര്‍ക്കറ്റിങ് സെക്ഷന്‍ എന്നീ യൂണിറ്റ്/ ഓഫീസുകളിലാണ് ഒഴിവ്. മാര്‍ക്കറ്റിങ് സെക്ഷനിലാണ് കൂടുതല്‍ ഒഴിവ് - 30 എണ്ണം.

വിജ്ഞാപനം

യോഗ്യത:50 ശതമാനം മാര്‍ക്കോടെ നേടിയ ബി.കോം ബിരുദം. സംവരണ തസ്തികകളില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

പ്രായം:18-30 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്:200 രൂപ. (എസ്.സി, എസ്.ടി, ഭിന്നേശഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല).

അപേക്ഷ: www.nationalfertilizers.com എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കാൻ സന്ദർശിക്കൂ: apply.registernow.in/NFL/ACC/

അവസാന തീയതി: ഫെബ്രുവരി 28
Previous Post Next Post