റെയില്‍വേയില്‍ 1,03,769 ലെവല്‍ വണ്‍ ഒഴിവുകള്‍; ഏപ്രില്‍ 12 വരെ അപേക്ഷിക്കാം


ഇന്ത്യൻ റെയിൽവേയിൽ ലെവൽവൺ (പഴയ ഗ്രൂപ്പ് ഡി കാറ്റഗറി) തസ്തികയിലേക്ക് അപേക്ഷിക്കാം. 1,03,769 ഒഴിവുകളുണ്ട്. ദക്ഷിണ റെയിൽവേയിൽ 17 തസ്തികകളിലായി 9579 ഒഴിവാണുള്ളത്.



വർക് ഷോപ്പ് അസിസ്റ്റന്റ്-1714, അസിസ്റ്റന്റ് പോയന്റ്സ്മാൻ-1792, ട്രാക്ക് മെയിന്റെയിനർ- 2890 എന്നിവയാണ് ദക്ഷിണ റെയിൽവേയിൽ കൂടുതൽ ഒഴിവുള്ള തസ്തികകൾ. ചെന്നൈ ആർ.ആർ.ബി.ക്കാണ് ദക്ഷിണ റെയിൽവേയിലെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ചുമതല.

വിജ്ഞാപനം:http://www.rrbchennai.gov.in/downloads/cen-no-rrc01-2019.pdf

യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ ഐ.ടി.ഐ. അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്.

പ്രായം:18-33.

പരീക്ഷാഫീസ്:500 രൂപ. ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരാവുന്നവർക്ക് ഇതിൽ 400 രൂപ(ബാങ്ക് ചാർജ് കിഴിക്കും) തിരിച്ചു നൽകും. എസ്.സി, എസ്.ടി., വിമുക്തഭടർ, അംഗപരിമിതർ, വനിതകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷ വിഭാഗക്കാർ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ(വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ താഴെയുള്ളവർ) എന്നിവർ ഫീസായി 250 രൂപ അടയ്ക്കണം. ഇവർ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിതപരീക്ഷയ്ക്ക് ഹാജരായാൽ ഈ തുക ബാങ്ക് ചാർജ് കിഴിച്ച് തിരിച്ചുനൽകും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് 90 മിനിറ്റ് ദൈർഘ്യമുണ്ടാവും. ജനറൽ സയൻസ്-25, ഗണിതം-25, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്-30, ജനറൽ അവേർനസ് ആൻഡ് കറന്റ് അഫയേഴ്സ്-20 എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ. മൊത്തം 100 ചോദ്യങ്ങൾ.

അപേക്ഷ:കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിലെ ഒഴിവുകളിലേക്ക് www.rrbchennai.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്.

അവസാന തീയതി: ഏപ്രിൽ 12
Previous Post Next Post