ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ 275 ഒഴിവുകള്‍; ഏപ്രില്‍ 14 വരെ അപേക്ഷിക്കാം


ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി 275 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ ഓഫീസർ തസ്തികയിലാണ് കൂടുതൽ ഒഴിവ്. 130 എണ്ണം.മറ്റ് ഒഴിവുകൾ:

 • അസിസ്റ്റന്റ് ഡയറക്ടർ - 5,
 • അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ) -15,
 • സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫീസർ -37,
 • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 2, 
 • അസിസ്റ്റന്റ് 34, 
 • ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 1 -7, 
 • ഹിന്ദി ട്രാൻസ്ലേറ്റർ -2, 
 • പേഴ്സണൽ അസിസ്റ്റന്റ് -25, 
 • അസിസ്റ്റന്റ് മാനേജർ (ഐ.ടി.) -5,
 • ഐ.ടി.അസിസ്റ്റന്റ് -3, 
 • ഡെപ്യൂട്ടി മാനേജർ -6, 
 • അസിസ്റ്റന്റ് മാനേജർ -4.


പ്രവർത്തന പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.fssai.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇതേ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

അവസാന തീയതി: ഏപ്രിൽ 14.
Previous Post Next Post