ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്: മാര്‍ച്ച് 18 വരെ അപേക്ഷിക്കാം



ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ 90 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർക്കേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ. 2019 ജൂൺ 2-നായിരിക്കും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
നോട്ടിഫിക്കേഷൻ: Final_Notice_IFoS_2019-NN



യോഗ്യത: ആനിമൽ ഹസ്ബൻഡ്റി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാസ്റ്റിക്സ്, സുവോളജി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻജിനീയറിങ് ബിരുദം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം:01.08.2019-ന് 21-നും 32-നും മധ്യേ. 02.08.1987-നും 01.08.1998-നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. ക്കാർക്ക് മൂന്നുവർഷം പ്രായ ഇളവ് ലഭിക്കും. വിമുക്തഭടർക്കും അംഗപരിമിതർക്കും ചട്ടപ്രകാരവും.

ചാൻസ് നിബന്ധന: ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ എഴുതാൻ ആറുതവണ മാത്രമേ ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കൂ. എസ്.സി., എസ്. ടി. വിഭാഗക്കാർക്ക് ഈ നിബന്ധന ബാധകമല്ല. ഒ.ബി. സിക്കാർക്ക് ഒമ്പത് തവണ പരീക്ഷയെഴുതാം. ജനറൽ വിഭാഗത്തിൽപെട്ട അംഗപരിമിതർക്കും ഒമ്പത് തവണ പരീക്ഷയെഴുതാം.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ, എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാർക്ക് ഫീസില്ല. വെബ്സൈറ്റിൽനിന്ന് ചെലാൻഫോം ഡൗൺലോഡ്ചെയ്തെടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളിൽ ഫീസടയ്ക്കാം അല്ലെങ്കിൽ വിസ/ മാസ്റ്റർ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ച് ഓൺലൈൻ രീതിയിലും ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഇക്കാര്യം ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കണം. ഇവർ വേറെ അപേക്ഷ സമർപ്പിക്കേണ്ട കാര്യമില്ല.അപേക്ഷയിൽ കൈയൊപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ്ചെയ്യണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. ഇത് തപാലിൽ അയയ്ക്കേണ്ടതില്ല. സർട്ടിഫിക്കറ്റുകളുടെ പകർപ്പോ ഒറിജിനലോ ഈ ഘട്ടത്തിൽ അയയ്ക്കേണ്ടതില്ല. മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടിയാൽ പ്രായം, യോഗ്യത, സംവരണം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 18.
Previous Post Next Post