നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ വിവിധ തസ്തികകളിലായി നൂറിലേറെ ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാംനാഷണൽ ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ നൂറിലേറെ ഒഴിവുകളുണ്ട്.നോട്ടിഫിക്കേഷൻ

ഒഴിവുകൾ

  • ടെക്നിക്കൽ വിഭാഗത്തിൽ ജനറൽ മാനേജർ 4, ഡെപ്യൂട്ടി ജനറൽ മാനേജർ 5, സീനിയർ മാനേജർ 6, മാനേജർ 8,
  • ഫിനാൻസ് വിഭാഗത്തിൽ സീനിയർ മാനേജർ 1, മാനേജർ 1, ജോയിന്റ് മാനേജർ 7, ഡെപ്യൂട്ടി മാനേജർ 16, എച്ച്ആറിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 4, സീനിയർ മാനേജർ 4, മാനേജർ 1, ഡെപ്യൂട്ടി മാനേജർ 25,
  • അസറ്റ് മാനേജ്മെന്റിൽ സീനിയർ മാനേജർ 2, ജോയിന്റ് മാനേജർ
  • ഇൻഫർമേഷൻ ടെക്നോളജിയിൽ സീനിയർ മാനേജർ 2,
  • ലീഗൽ വിഭാഗത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ 2, ഡെപ്യൂട്ടി മാനേജർ 2, മാർക്കറ്റിങിൽ മാനേജർ 5, ജോയിന്റ് മാനേജർ 5, ഡെപ്യൂട്ടി മാനേജർ 7 എന്നിങ്ങനെ ഒഴിവുണ്ട്.


യോഗ്യത:

  • ടെക്നിക്കൽ വിഭാഗത്തിൽ ജനറൽ മാനേജർ ടെക്സ്റ്റൈൽ എൻജിനിയറിങ്/ ടെക്സ്റ്റൈൽ ടെക്നോളജിയിൽ അല്ലെങ്കിൽ തത്തുല്യമായ വിഷയത്തിൽ എൻജിനിയറിങ് ബിരുദം. ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകളിൽ ടെക്സ്റ്റൈൽ എൻജിനിയറിങ്/ ടെക്സ്റ്റൈൽ ടെക്നോളജിയിൽ അല്ലെങ്കിൽ തത്തുല്യമായ വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഡിപ്ലോമ.
  • ഫിനാൻസ് വിഭാഗത്തിൽ മാനേജീരിയൽ തസ്തികകളിൽ യോഗ്യത സിഎ/ഐസിഡബ്ല്യുഎ. എച്ച്ആറിൽ എംബിഎ(എച്ച്ആർ)/എംഎസ്ഡബ്ല്യു. അസറ്റ് മാനേജ്മെന്റ് എൽഎൽബി.
  • ഐടിയിൽ യോഗ്യത ബിടെക്/ബിഇ(കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ തത്തുല്യം.
  • ലീഗൽ മാർക്കറിങ് എൽഎൽബി. മാർക്കറ്റിങ് വിഭാഗം എംബിഎ(മാർക്കറ്റിങ്) അല്ലെങ്കിൽ തത്തുല്യം.

അപേക്ഷ വെബ്സൈറ്റിൽനിന്നും ഡൗൺ ലോഡ്ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം  National Textile Corporation Ltd, Post Bag No: 7, Lodhi Road Head Post Office, New Delhi Pin 110003 എന്ന വിലാസത്തിൽ ഏപ്രിൽ 12-നകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. ഓരോ തസ്തികക്കും ആവശ്യമായ ഉയർന്ന പ്രായം, വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിവരം http://www.ntcltd.org എന്ന website ൽ.
Previous Post Next Post