അഞ്ചാം ക്ലാസുകാര്‍ക്ക് വൈദ്യുതി കമ്പനിയില്‍ ഗാങ്മാനാകാം;5000 ഒഴിവുകള്‍; ശമ്പളം - 16400-51500



തമിഴ്നാട്ടിലെ വൈദ്യുതി ഉത്പാദന-വിതരണ ശൃംഖലയുടെ ചുമതലയുള്ള സംസ്ഥാന സർക്കാർ കമ്പനിയായ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (ടാൻജെഡ്കോ) ഗാങ്മാൻ (ട്രെയിനി) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.



പരസ്യ വിജ്ഞാപനം: 1/2019.

ആകെ 5000 ഒഴിവുകളുണ്ട്. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യത:അഞ്ചാം ക്ലാസ്. തമിഴ് ഭാഷ അറിഞ്ഞിരിക്കണം. തമിഴ് അറിയാത്തവർക്കും അപേക്ഷിക്കാം. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ സെക്കൻഡ് ക്ലാസ് ലാഗ്വേജ് ടെസ്റ്റ് എഴുതി പാസാവണം.

പ്രായം:18-35 വയസ്സ്. വയസ്സ് സംബന്ധിച്ച ഇളവുകൾ തമിഴ്നാട് സ്വദേശികൾക്ക് മാത്രമേ ബാധകമാവൂ.

ശമ്പളം: പരിശീലനകാലത്ത് 15,000 രൂപ വേതനം ലഭിക്കും. രണ്ടുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 16400-51,500 രൂപ ശമ്പളനിരക്കിൽ സ്ഥിരനിയമനം നൽകും.

അപേക്ഷാഫീസ്: 1000 രൂപ. നെറ്റ് ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 22.

അപേക്ഷിക്കേണ്ട വിധം: www.tangedco.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചശേഷം ഇതേ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, കൈയൊപ്പ്, വിരലടയാളം, യോഗ്യതാസർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
Previous Post Next Post