റിംസില്‍ 362 സ്റ്റാഫ് നഴ്സ്; നഴ്‌സിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാംജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ശമ്പളകമ്മിഷൻ ശുപാർശപ്രകാരം ലെവൽ 7 വിഭാഗത്തിൽ പെടുന്ന തസ്തികയാണിത്. 362 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും അപേക്ഷിക്കാം.വിജ്ഞാപനം:980c

യോഗ്യത:അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽനിന്ന് നാലുവർഷത്തെ ബി.എസ്സി. നഴ്സിങ് കോഴ്സ് അല്ലെങ്കിൽ രണ്ടുവർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് കോഴ്സ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം.

പ്രായം:31.12.2018-ന് 35 വയസ്സിൽ കൂടരുത്. സ്ത്രീകൾക്ക് 38 വയസ്സുവരെ അപേക്ഷിക്കാം. ജാർഖണ്ഡിൽ സ്ഥിരതാമസക്കാരായ സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 600 രൂപ. ഈ തുകയ്ക്ക് Director, Rajendra Institute of Medical Sciences എന്നപേരിൽ റാഞ്ചിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് അപേക്ഷയ്ക്കൊപ്പം വെക്കണം.

അപേക്ഷിക്കേണ്ട വിധം: www.rimsranchi.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം നിശ്ചിത മാതൃകയുലുള്ള അപേക്ഷ എ4 വെള്ളപേപ്പറിൽ തയ്യാറാക്കി പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ട് പ്രായം, യോഗ്യത, മുൻപരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റ് തപാലിൽ അയയ്ക്കണം. അപേക്ഷാകവറിന് മുകളിൽ തസ്തിക ഏതെന്ന് വ്യക്തമാക്കണം. റിംസ് റാഞ്ചി വെബ്സൈറ്റിൽ അപേക്ഷാഫോമിന്റെ മാതൃക നൽകിയിട്ടുണ്ട്.

അപേക്ഷ അയയ്ക്കേണ്ട വിലാസം: Director, Rajendra Institute of Medical Sciences, Ranchi-834009.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.
Previous Post Next Post