ഐ.ഡി.ബി.ഐ. ബാങ്ക് അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 500 ഒഴിവുകളും എക്സിക്യുട്ടീവ് തസ്തികയിൽ 300 ഒഴിവുകളുമുണ്ട്.
അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം: Advertisment-AM
എക്സിക്യുട്ടീവ് വിജ്ഞാപനം: Advertisement-Executive-2019-20
യോഗ്യത- അസിസ്റ്റന്റ് മാനേജർ: 60 ശതമാനം മാർക്കോടെ ബിരുദം (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി). 01.03.2019-ന് 21-28 വയസ്സ് കവിയരുത് (നിയമാനുസൃത ഇളവ് ലഭിക്കും).
യോഗ്യത-എക്സിക്യുട്ടീവ്: 55 ശതമാനം മാർക്കോടെ ബിരുദം. 01.03.2019-ന് 20-25 വയസ്സ് കവിയരുത്. (നിയമാനുസൃത ഇളവ് ലഭിക്കും). എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷ മേയ് 16-നും അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള പരീക്ഷ മേയ് 17-നും നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
അപേക്ഷാ ഫീസ്: 700 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 150 രൂപ.
അപേക്ഷ സമർപ്പിക്കാൻ: ibpsonline.ibps.in/idbiasmar19/
അവസാന തീയതി - ഏപ്രിൽ 15