കേന്ദ്രസേനകളില്‍ 496 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; മേയ് 1 വരെ അപേക്ഷിക്കാം


ഐ.ടി.ബി.പി., ബി.എസ്.എഫ്., സി.ആർ.പി.എഫ്., എസ്.എസ്.ബി., അസം റൈഫിൾസ് എന്നീ കേന്ദ്ര പോലീസ് സേനകളിലേക്ക് സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ (അസി. കമാൻഡന്റ്)-317, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്)-175, സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ (സെക്കൻഡ്-ഇൻ-കമാൻഡ്)-4 എന്നിങ്ങനെയാണ് ഒഴിവുകൾ. സ്ത്രീകൾക്കും അപേക്ഷിക്കാം.


വിജ്ഞാപനം:medical Officers

യോഗ്യതയും ശമ്പളവും

മെഡിക്കൽ ഓഫീസർ (അസി. കമാൻഡന്റ്): എം.ബി.ബി.എസ്., ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
ശമ്പളം: 56100 - 1,77,500 രൂപ

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്): എം.ബി.ബി.എസ്., അലോപ്പതിക് വൈദ്യശാഖകളിൽ ഏതിലെങ്കിലും പി.ജി. ബിരുദം/ഡിപ്ലോമ.
ശമ്പളം: 67,700 - 2,08,700 രുപ

സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ്-ഇൻ-കമാൻഡന്റ്):എം.ബി.ബി.എസ്., അലോപ്പതിക് വൈദ്യശാഖകളിൽ ഏതിലെങ്കിലും പി.ജി. ബിരുദം/ഡിപ്ലോമ.
ശമ്പളം: 78,800 - 2,09,200 രൂപ

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - മേയ് ഒന്ന്.

അപേക്ഷകൾ: അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും recruitment.itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Previous Post Next Post