എസ്.ബി.ഐ.യില്‍ 2000 പ്രൊബേഷണറി ഓഫീസര്‍; പ്രാരംഭ ശമ്പളം 27620പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലെ 2000 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയുടേയും ഗ്രൂപ്പ് ഡിസ്കഷന്റേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.വിജ്ഞാപനം:Detailed Eng PO 202019


യോഗ്യത:അംഗീകൃത സർവകലാശാലാ ബിരുദം. അവസാന വർഷക്കാർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2019നുള്ളിൽ യോഗ്യത നേടിയിരിക്കണം.

പ്രായം:01.04.2019ന് 21നും 30നും മധ്യേ. അപേക്ഷകർ 02.04.1989നും 01.04.1998നും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളുമുൾപ്പെടെ). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടമായുള്ള ഓൺലൈൻ പരീക്ഷയുണ്ടാകും. ജൂൺ എട്ട് മുതൽ 16 വരെ പ്രിലിമിനറി പരീക്ഷയും ജൂലൈ 20ന് മെയിൻ പരീക്ഷയും നടക്കും. ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും സെപ്റ്റംബറിൽ നടക്കും. ഒക്ടോബറിൽ ഫലം പ്രഖ്യാപിക്കും.

ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടായിരിക്കും.

തുടക്ക ശമ്പളം:27620 രൂപ. ഇതുകൂടാതെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. പോസ്റ്റിങ് കിട്ടുന്ന സ്ഥലമനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

അപേക്ഷ: https://www.sbi.co.in/careers/ എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദമായ നിർദേശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷാ ഫീസ്:750 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങൾക്ക് 125 രൂപ.

ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി - ഏപ്രിൽ 22. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
Previous Post Next Post