വിശാഖപട്ടണംവിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗമിൽ (വിശാഖ് സ്റ്റീൽ) ട്രെയിനികളുടെ 559 ഒഴിവുകൾ ഉൾപ്പെടെ 594 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/ ഐ.ടി.ഐ.ക്കാർക്കാണ് ട്രെയിനിയാവാൻ അവസരം. രണ്ടുവർഷമാണ് ട്രെയിനിങ് കാലാവധി.
മെഡിക്കൽ ഓഫീസർ, റേഡിയോളജിസ്റ്റ്, ഓപ്പറേറ്റർ-കം-മെക്കാനിക്സ്, മൈൻ ഫോർമാൻ, ഡ്രിൽ ടെക്നീഷ്യൻ, ബ്ലാസ്റ്റർ, ബ്ലാസ്റ്റിങ് ഹെൽപ്പർ എന്നിവയാണ് മറ്റ് ഒഴിവുകൾ.
Notification/advertisement: JTadvt
ട്രെയിനി
ജൂനിയർ ട്രെയിനി: ഒഴിവ് 530 (മെക്കാനിക്കൽ 260, ഇലക്ട്രിക്കൽ 115, മെറ്റലർജി 86, കെമിക്കൽ 43, ഇലക്ട്രോണിക്സ് 5, ഇൻസ്ട്രുമെന്റേഷൻ 9, സിവിൽ 2, റിഫ്രാക്ടറി 10 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകൾ).
യോഗ്യത: പത്താംക്ലാസും 60 ശതമാനം മാർക്കോടെയുള്ള ഐ.ടി.ഐ. (എൻ.സി.വി.ടി.)/ എൻജിനീയറിങ് ഡിപ്ലോമ. (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മതി). കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ളതായിരിക്കണം ഐ.ടി.ഐ.
ഓപ്പറേറ്റർ-കം-മെക്കാനിക് ട്രെയിനി: ഒഴിവ് 29.
യോഗ്യത- പത്താം ക്ലാസും ഏതെങ്കിലും ട്രേഡിൽ രണ്ടുവർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ള ഐ.ടി.ഐ. (എൻ.സി.വി.ടി.)/ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ(സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ്), സാധുവായ ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്. കുറഞ്ഞത് 60 ശതമാനം മാർക്കോടെ (എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർക്ക് 50) നേടിയതായിരിക്കണം ഐ.ടി.ഐ./ ഡിപ്ലോമ.
പ്രായം: രണ്ട് തസ്തികകളിലും 18-27 വയസ്സാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് (ക്രിമിലെയർ) മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
സ്റ്റൈപെൻഡ്: രണ്ടുവർഷമാണ് ട്രെയിനിങ് കാലാവധി. ആദ്യവർഷം 10700 രൂപയും രണ്ടാംവർഷം 12200 രൂപയും പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ 16800-24110 (പ്രീ- റിവൈസ്ഡ്) സ്കെയിലിൽ സ്ഥിരപ്പെടുത്തും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ ടെസ്റ്റും മെഡിക്കൽ പരിശോധനയും ഉണ്ടാവും. ഇംഗ്ലീഷ്/ തെലുഗു ഭാഷയിലായിരുക്കും ഓൺലൈൻ ടെസ്റ്റ്. 75 മാർക്ക് വീതമുള്ള രണ്ടുഭാഗങ്ങളിലായിരിക്കും ചോദ്യങ്ങൾ. ജനറൽ ആപ്റ്റിറ്റിയൂഡ്, ജനറൽ നോളജ്, ഇംഗ്ലീഷ്, ടെക്നിക്കൽ വിഷയം എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യങ്ങൾ. ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവയുൾപ്പെടെ 13 കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ.
ഫീസ്: 300 രൂപ. (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.vizagsteel.com സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21.
മറ്റ് ഒഴിവുകൾ
കരാർ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകളിൽ നിയമനം.
ഓപ്പറേറ്റർ-കം-മെക്കാനിക്സ്:ഒഴിവ് 12. യോഗ്യത- പത്താം ക്ലാസും ഐ.ടി.ഐ./എൻജിനീയറിങ് ഡിപ്ലോമയും അഞ്ചുവർഷത്തെ പരിചയവും. സാധുവായ ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും വേണം.
മൈൻ ഫോർമാൻ: ഒഴിവ് 5. യോഗ്യത- മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൈൻ ഫോർമാൻ സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പരിചയവും.
ഡ്രിൽ ടെക്നീഷ്യൻ: ഒഴിവ് 5. യോഗ്യത- പത്താംക്ലാസും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.യും മൂന്നുവർഷത്തെ പരിചയവും
ബ്ലാസ്റ്റർ: ഒഴിവ് 2. യോഗ്യത- പത്താം ക്ലാസും ബ്ലാസ്റ്റർ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസിയും നാലുവർഷത്തെ പരിചയവും.
ബ്ലാസ്റ്റിങ് ഹെൽപ്പർ:ഒഴിവ് 4. യോഗ്യത- പത്താംക്ലാസും ബ്ലാസ്റ്റിങ് ഓപ്പറേഷനിൽ രണ്ടുവർഷത്തെ പരിചയവും.
മെഡിക്കൽ ഓഫീസർ:ഒഴിവ് 6. യോഗ്യത- എം.ബി.ബി.എസ്സും രണ്ടുവർഷത്തെ പരിചയവും
റേഡിയോളജിസ്റ്റ്:ഒഴിവ് 1. യോഗ്യത- എം.ബി.ബി.എസ്., പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡി.എൻ.ബി./ പി.ജി. ഡിപ്ലോമ (റേഡിയോളജി), രണ്ടുവർഷത്തെ പരിചയം.
റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് ഓഫ് ലൈനായും (ഫോറം വെബ്സൈറ്റിൽ) മറ്റ് തസ്തികകളിലേക്ക് ഓൺലൈനായും അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: റേഡിയോളജിസ്റ്റ്- ഓഗസ്റ്റ് 14, മറ്റ് തസ്തികകൾ - ഓഗസ്റ്റ് 31.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.vizagsteel.com.
Content Highlights: Apply Now for 594 Vacancies in Vizag Steel