ഐടി ജോബ് ഫെയർ മേയ് 13നും 14നും



കോഴിക്കോട്: മലബാർ മേഖലയിൽ തൊഴിൽ അവസരങ്ങളുടെ ജാലകം തുറന്ന് സർക്കാർ സൈബർ പാർക്കും കാഫിറ്റും. റീബൂട്ട് 2023 ജോബ് ഫെയർ മേയ് 13, 14 തീയതികളിൽ സർക്കാർ സൈബർ പാർക്കിൽ നടക്കും. 


Read also

മലബാർ മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാഫിറ്റ് സൈബർ പാർക്ക്, യുഎൽ സൈബർ പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കിൻഫ്ര ഐടി പാർക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളും മലബാർ മേഖലയിലെ മറ്റ് വിവിധ ഐടി കമ്പനികളും സഹകരിച്ചാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ https://reboot.cafit.org.in/registration എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യാമെന്ന് സൈബർ പാർക്ക് സിഇഒ എം.എസ്.മാധവിക്കുട്ടി അറിയിച്ചു.
Previous Post Next Post