എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം: ഇൻ്റർവ്യൂ ഇന്ന്കോഴിക്കോട്:സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. 
ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ, ബ്രാഞ്ച് മാനേജർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, യൂണിറ്റ് മാനജർ, ട്രെയിനർ, സർവ്വീസ് എഞ്ചിനീയർ, ടെലികോളർ, ഷോറൂം ഇൻ ചാർജ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് യോഗ്യത : പ്ലസ് ടു, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ അഡ്വൈസർ, ഹെൽപ്പർ, ത്രീഡി ഡിസൈനർ, ഡ്രൈവർ ഫോർവീലർ, ഹാർഡ് വെയർ എഞ്ചിനീയർ, സ്റ്റോർ കീപ്പർ, എന്നീ തസ്തികകളിലേക്കാണ്  കൂടിക്കാഴ്ച നടത്തുന്നത്. 

താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്. 

കൂടുതൽ വിവരങ്ങൾക്ക് 0495 2370176 

Employment at the Employability Centre
Previous Post Next Post